മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
ഇന്ന് രാവിലെയോടെ മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ജോബായിയുടെ ഉടമസ്ഥതയിലുള്ള സിന്ധുയാത്ര മാതാ എന്ന വള്ളത്തിലെ തൊഴിലാളിയായ അഞ്ചുതെങ്ങ് പുതുവൽപുരയിടത്തിൽ ബെനഡിക്റ്റ് (49) നായാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.
കോസ്റ്റൽ പോലീസിസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ് തുടങ്ങിയ ഡിപ്പാർട്മെന്റ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞത് നിന്നും മറൈൻ ആംബുലൻസും മുതലപ്പൊഴിയിലെത്തിച്ചിട്ടുണ്ട്. കൂടാതെ മുങ്ങൽ വിദഗ്ധരുടെയും സഹായം തേടുവാനുള്ള നീക്കങ്ങളും നടന്നുവരുന്നു.