Saturday, August 31, 2024
HomeAATINGALവീടുകളില്‍ ദീപാവലി ദീപം തെളിയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

വീടുകളില്‍ ദീപാവലി ദീപം തെളിയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

മയക്കുമരുന്നിനെതിരെ ദീപാവലി ദിനമായ 24ന് വീടുകളില്‍ ദീപം തെളിക്കുവാനൊരുങ്ങി സംസ്ഥാന സർക്കാർ. സര്‍ക്കാരിന്റെ വിപുലമായ പ്രചാരണത്തിന്റെ ഭാഗമായാണിത്.

ശനിയാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപംതെളിക്കും.

കൂടാതെ, കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച്‌ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ശൃംഖലകളില്‍ ജനലക്ഷങ്ങള്‍ അണിനിരത്തുവാനും പദ്ധതിയുണ്ട്.
പൊതുഭരണം, തദ്ദേശം, റവന്യു, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം, തൊഴില്‍, പട്ടികജാതി – വര്‍ഗ വികസന വകുപ്പുകളും പൊലീസും എക്സൈസും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES