അടിയന്തിര അറ്റകുറ്റപണികൾ ആറ്റിങ്ങൽ 110 കെ.വി. സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം പൂർണ്ണമായി നിർത്തിവച്ചിട്ടുള്ള അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിലേക്കായി, നാളെ (ഒക്ടോബർ 26 ഞായറാഴ്ച) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
മുടങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങൾ.
▪️ആറ്റിങ്ങൽ 110 കെ.വി. സബ്സ്റ്റേഷൻ
▪️33 കെ.വി. സബ്സ്റ്റേഷൻ കടയ്ക്കാവൂർ
▪️33 കെ.വി. സബ്സ്റ്റേഷൻ വെഞ്ഞാറമൂട്
▪️33 കെ.വി. സബ്സ്റ്റേഷൻ കച്ചേരി
ഇലക്ട്രിക്കൽ സെക്ഷനുകൾ
അവനവഞ്ചേരി, ആറ്റിങ്ങൽ, ചിറയിൻകീഴ്, നഗരൂർ, വാമനപുരം, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, വക്കം, കന്യാകുളങ്ങര, കൂടാതെ അഞ്ചുതെങ്ങ് പഞ്ചായത്ത് മേഖലയിലെ ഏതാനും പ്രദേശങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
വളരെയധികം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ പ്രാധാന്യത്തോടെ അറിയിപ്പ് നൽകുന്നു.

