Tuesday, August 27, 2024
HomeAATINGALഇല്ലാത്ത തസ്ഥിതിക സൃഷ്ടിച്ച് വക്കം റൂറൽ ഹെൽത്ത് സെന്ററിൽ അനധികൃത നിയമനം.

ഇല്ലാത്ത തസ്ഥിതിക സൃഷ്ടിച്ച് വക്കം റൂറൽ ഹെൽത്ത് സെന്ററിൽ അനധികൃത നിയമനം.

ഇല്ലാത്ത തസ്ഥിതിക സൃഷ്ടിച്ച് വക്കം റൂറൽ ഹെൽത്ത് സെന്ററിൽ അനധികൃത നിയമനം പൊടിപൊടിയ്ക്കുന്നു.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ്റെ കീഴിൽ ഉള്ള വക്കം റൂറൽ ഹെൽത് സെന്ററിലാണ് ( Rural Health Center )
മാനദണ്ഡങ്ങൾ പാലിയ്ക്കാതെ അനർഹർക്ക് ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് താത്കാലിക നിയമനം നടത്തുന്നത്.

ആശുപത്രിയുടെ ശുചീകരണവുമായി ബന്ധപ്പെട്ട തസ്തികകൾ ആയ GR II ഹോസ്പിറ്റൽ അറ്റന്റന്റ്മാരുടെ രണ്ട് തസ്തികകൾ ഒഴിഞ്ഞു കിടന്നിരുന്ന തസ്തികയിലേക്ക് 2021 ഏപ്രിൽ 22 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ HMC കമ്മിയിൽ സർക്കാർ നിഷ്കർഷിക്കുന്ന നിയമന നടപടികൾ പാലിക്കാതെ
300 രൂപ ദിവസ വേതനത്തിൽ ക്ലീനർ ആയി നിയമിക്കുവാൻ തീരുമാനമെടുക്കുകയായിരുന്നു.

തുടർന്ന് 2021 ഡിസമ്പർ മാസത്തിൽ, HMC മുഖേന നിയമിതരായ ജീവനക്കാരുടെ കരാർ പുതുക്കി നൽകുന്നതിനായി, ജീവനക്കാരുടെ യോഗ്യത തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാനായി ആശുപത്രി AMO ആവശ്യപ്പെടുകയും, ECG ടെക്നിഷ്യൻ ആയി ജോലി ചെയ്തു വന്ന വ്യക്തിയുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചതിൽ നിന്നും ഇത് സർക്കാർ അംഗീകൃത ECG ടെക്‌നിഷ്യൻ കോഴ്സിൻ്റേത് അല്ല എന്ന് തെളിയുകയും ചെയ്തിരുന്നു.

ഈ വിവരം HMC യുടെ ചെയർ പേഴ്സണെ AMO അറിയിക്കുകയും, മറുപടിയായി, HMC യോഗം കൂടി തീരുമാനം എടുക്കാം എന്ന് ബ്ലോക്ക് പ്രസിഡന്റ്‌ അറിയിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഈ തിരിമറികൾ HMC അംഗങ്ങൾ അറിഞ്ഞു കൊണ്ടാണ് നടന്നിട്ടുള്ളതാണെന്ന ആരോപണം പലകോണുകളിൽ നിന്ന് അന്നുതന്നെ ഉയർന്നിരുന്നു.

തുടർന്ന് ഡിസംബർ 17നു വിളിച്ചു ചേർത്ത HMC യോഗത്തിൽ ECG ടെക്നിഷ്യൻ എന്ന തസ്തികയിൽ നിന്നും മാറ്റി ഒഴിഞ്ഞു കിടന്ന ക്ലീനർ തസ്തികയായ Gr II ഹോസ്പിറ്റൽ അറ്റന്റൻറ് തസ്തികയിലേക്ക് ആറു മാസത്തേക്കോ അല്ലെങ്കിൽ ആ പോസ്റ്റിൽ മറ്റൊരാളെ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് ചെയ്യുന്നവരെയോ, ഡെയിലി വേജസ് ആയി പോസ്റ്റ് ചെയ്തു.

തുടർന്ന് 2022 ഏപ്രിലിൽ മെഡിക്കൽ കോളേജിൽ നിന്നും RHC വക്കം ആശുപത്രിയിലെ ഒഴിവുള്ള ക്ളീനിംഗ് തസ്തികകളായ Gr II അറ്റന്റൻറ് പോസ്റ്റുകളിലേക്ക് മൂന്ന് മാസത്തേയ്ക്ക്, മൂന്ന് കുടുംബശ്രീ ജീവനക്കാരെ നിയമിക്കുകയും ആ ജീവനക്കാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചതിനാൽ നേരത്തെ ആ ഒഴിവുകളിൽ നിയമിച്ചിരുന്നവരെ ഒഴിവില്ലാത്തതിനാൽ ജോലിയിൽ നിന്നും പിരിച്ചു വിടേണ്ടതായിരുന്നു എന്നാൽ, ഇവരെ സംരക്ഷിക്കുന്നതിന് വേണ്ടി, സർക്കാർ നിഷ്കര്ഷിക്കുന്ന നിയമന നടപടികൾ ഒന്നും തന്നെ സ്വീകരിക്കാതെ, പാർട്ട് ടൈം സ്വീപ്പർ (PTS) ആയും സെക്യൂരിറ്റി ആയും നിയമിച്ചതായി HMC കമ്മിറ്റിയിൽ ബ്ലോക്ക് പ്രസിഡന്റ്‌ പ്രഖ്യാപിക്കുകയായിരുന്നു.

ആശുപത്രിയുടെ തനത് വരുമാനത്തിന്റെ അറുപത് 60% ശതമാനത്തിൽ കൂടുതൽ ശമ്പള ഇനത്തിൽ നൽകാൻ പാടില്ല എന്ന് നിയമം നിലനിൽക്കവേയാണ് , വരുമാനത്തിനേക്കാൾ കൂടുതൽ ശമ്പളം നൽകി ഈ അനധികൃത നിയമനം നടത്തിയത്.

നിയമനം നടത്തുവാൻ യോഗ്യത കാണിച്ചു കൊണ്ട് പത്ര പരസ്യം നൽകുകയോ, എഴുത്ത് പരീക്ഷയോ ഇന്റർവ്യൂവോ ഒന്നും തന്നെ നടത്താതെ, മെമ്പർ സെക്രട്ടറി ആയ AMO യുടെ വിയോജനത്തിനെ വകവെയ്ക്കാതെ, പുതിയ രണ്ട് പോസ്റ്റുകൾ സൃഷ്ടിച്ചു ഈ രണ്ട് ജീവനക്കാരെ പോസ്റ്റ് ചെയ്യുവാനുള്ള ബ്ലോക്ക് പ്രസിഡന്റ്‌ ചെയ്യർപേഴ്സൻ ആയിട്ടുള്ള ആശുപത്രി HMC കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധവും സ്വജന പക്ഷാതവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES