വക്കത്ത് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി. വക്കം റെയിൽവേ മേൽപ്പാല നിർമ്മാണം ആവിശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
സന്ദർശനത്തിൽ വക്കം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പും ചർച്ചയായി. തോപ്പിക്ക വിളാകം റെയിൽവേ മേൽപ്പാലത്തിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമാകുകയും അതിന്മേൽ നടപടി ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്തു.
ജില്ലാ പ്രഭാരി മുളയറ രതീഷ്, മണ്ഡലം പ്രസിഡന്റ് സന്തോഷ്, മണ്ഡലം സെക്രട്ടറി സരിത, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തങ്കരാജ്, സംസ്ഥാന സമിതി അംഗം വക്കം അജിത്എ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ,
ജനറൽ സെക്രട്ടറി ചന്ദ്രരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോനി , ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.