ആറ്റിങ്ങൽ വലിയകുന്നിൽ സ്ഥിതിചെയ്യുന്ന 33.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല സംഭരണിയിൽ അറ്റകുറ്റപ്പണികളും പുതിയതായി സ്ഥാപിക്കുന്ന 500 mm DI വിതരണക്കുഴൽ സംഭരണിയുമായി കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തിയും നടക്കുന്നതിനാൽ 31-07-2024 മുതൽ 30 ദിവസത്തേക്ക് അഞ്ചുതെങ്ങ്,കടയ്ക്കാവൂർ ചിറയിൻകീഴ്, വക്കം, കിഴുവിലം പഞ്ചായത്തുകളിലും മണമ്പൂർ പഞ്ചായത്തിലെ 8,9,11 വാർഡുകളിലും, അഴൂർ പഞ്ചായത്തിലെ 1, 18 വാർഡുകളിലെയും ഉയർന്ന പ്രദേശങ്ങളിലും വിതരണക്കുഴൽ അവസാനിക്കുന്ന പ്രദേശങ്ങളിലും ജലവിതരണം പൂർണ്ണമായോ ഭാഗികമായോ തടസപ്പെടാൻ സാധ്യതയുണ്ട്. ഈ പഞ്ചായത്തുകളിലെ മറ്റു പ്രദേശങ്ങളിലെ ജലവിതരണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കുന്നതുമാണെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.