Thursday, August 22, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ പൂനൈ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസെർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനം എന്ത്,...

മുതലപ്പൊഴിയിൽ പൂനൈ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസെർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനം എന്ത്, എങ്ങനെ..?

പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസെർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞർ മുതലപ്പൊഴിയിൽ നടത്തുന്ന പഠനത്തെക്കുറിച്ച് അറിയാം.

മൺസൂൺ കാലത്തെ കടലിന്റെ പ്രക്ഷുബ്ധാവസ്ഥ മനസിലാക്കി, അപകടമൊഴിവാക്കാൻ ബ്രേക്ക് വാട്ടറിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനാണ് മുതലപ്പൊഴിയിലെ ഇപ്പോഴുത്തെ പഠനം. അതിനായി അത്യാധുനിക ഉപകരണങ്ങളുടെ സഹായമാണ് ലഭ്യമാക്കിയിട്ടുള്ളത്.

പുലിമുട്ടുകൾ തമ്മിലുള്ള ദൂരം, അലൈന്മെന്റിലെ വ്യത്യാസം, കാറ്റിന്റെ ദിശ, ബീച്ചിന്റെ ചരിവ് എന്നിവയും പഠനവിധേയമാക്കും. കടൽവെള്ളം, പൊഴിയിൽ അടിഞ്ഞുകൂടുന്ന മണലിന്റെ സാമ്പിൾ എന്നിവയും ശേഖരിക്കും.

▪️പഠനം എങ്ങനെ..?

അടിയൊഴുക്ക് :

കറന്റ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് കടലിലെ അടിയൊഴുക്ക് മനസ്സിലാക്കും. ഒരെണ്ണം കായലിലും രണ്ടെണ്ണം കടലിലും ബോട്ടിൽ കെട്ടി ഇടും. സെൻസറുകളിലൂടെ ഓട്ടോമാറ്റിക് റീഡിംഗ് എടുക്കും.

തിരമാല :

വേവ് റീഡർ എന്ന ഉപകരണം ഉപയോഗിച്ചാണ് തിരമാലകളെക്കുറിച്ച് പഠിക്കുന്നത്. ബോയകളിലാണ് ഇത് സ്ഥാപിക്കുന്നത്.

വേലിയേറ്റം :

റ്റൈഡ് ഗേജ് എന്ന ഉപകരണം ഉപയോഗിച്ചാണ് വേലിയേറ്റം,​ വേലിയിറക്കം എന്നിവയെക്കുറിച്ച് പഠിക്കുന്നത്.

ആഴം :

എക്കോ സൗണ്ടർ എന്ന ഉപകരണം ഉപയോഗിച്ച് അഴിമുഖത്തെ കടലിന്റെ ആഴം മനസ്സിലാക്കും. ഈ ഭാഗത്തെ മണൽ നിക്ഷേപത്തെക്കുറിച്ചും പഠിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES