Wednesday, August 21, 2024
HomeAATINGALശബരിമല അയ്യപ്പ സേവാ സമാജം ചിറയിൻകീഴിൽ സാമൂഹ്യ നീരാഞ്ജന പൂജ സംഘടിപ്പിക്കുന്നു.

ശബരിമല അയ്യപ്പ സേവാ സമാജം ചിറയിൻകീഴിൽ സാമൂഹ്യ നീരാഞ്ജന പൂജ സംഘടിപ്പിക്കുന്നു.

ശബരിമല അയ്യപ്പ സേവാ സമാജം ചിറയിൻകീഴിൽ സാമൂഹ്യ നീരാഞ്ജന പൂജ സംഘടിപ്പിക്കുന്നു.

ശബരിമല പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ച് ശബരിമല അയ്യപ്പ സേവാ സമാജം
ഭാരതമൊട്ടുക്ക് സംഘടിപ്പിക്കുന്ന സാമൂഹ്യ നീരാഞ്ജന പൂജയുടെ ഭാഗമായാണ് ചിറയിൻകീഴ് താലൂക്കിലും പരിപാടി സംഘടിപ്പിക്കുന്നത്.

ജൂൺ 18 ശനിയാഴ്ച വൈകിട്ട് 4:30 ന് ശാർക്കര വിദ്യാനികേതൻ സ്കൂൾ ഹാളിൽവച്ചാണ് സാമൂഹ്യ നീരാഞ്ജന പൂജ സംഘടിപ്പിക്കുന്നത്.

ശനീശ്വരനായ കലിയുഗ വരദനെ സ്വയം ആവാഹിച്ച് നീരാഞ്ജന പൂജ ചെയ്യുകയും ശനിദോഷങ്ങളകറ്റുവാൻ വീടുകളിൽ സ്വയം നീരാഞ്ജന പൂജ ചെയ്യുവാൻ ഭക്തരെ പ്രാപ്തരാക്കുകയുമാണ് സമാജത്തിന്റെ ലക്ഷ്യം.

പൂജാകർമ്മത്തിൽ എല്ലാ ഭക്തരുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ഭരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ജയപാലൻ ജി.കെ., ജില്ലാ ജനറൽ സെക്രട്ടറി 9847477487,

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES