Saturday, August 24, 2024
HomeANCHUTHENGUതദ്ദേശസ്ഥാപനങ്ങളുടെ പൊതു ആവശ്യ ഫണ്ടായി 299 കോടി രൂപ അനുവദിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ പൊതു ആവശ്യ ഫണ്ടായി 299 കോടി രൂപ അനുവദിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പൊതു ആവശ്യ ഫണ്ടി (ജനറൽ പർപ്പസ് ഫണ്ട്) ൽ രണ്ടു ഗഡുകൂടി അനുവദിച്ചു.

ത്രിതല പഞ്ചായത്തുകൾ നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി 421 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 14 കോടിയും, നഗരസഭകൾക്ക് 52 കോടിയും, കോർപറേഷനുകൾക്ക് 36 കോടിയുമാണ് ലഭിക്കുക.

മേയിൽ 211 കോടി അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ ഒരു 3718 കോടി രൂപ നൽകി വരുമാനം കുറവായ 51 പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി അനുവദിച്ച 15 കോടി രൂപ ഗ്യാപ് ഫണ്ടും ഇതിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES