കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് – മീരാ കടവ് റോഡിൽ നിലയ്ക്കാമുക്കിൽ റോഡ് ഉപരോധിച്ചു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രിയത പരിഹരിക്കുക , താമസംവിനാ കൂടാതെ വേഗത്തിൽ പണിപൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റോഡ് ഉപരോധം സംഘടിപ്പിച്ചത്.
പൂർണ്ണമായും തകർന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ് ,ഈ പ്രദേശത്തെ നൂറുകണക്കിന് വരുന്ന വ്യാപാര സ്ഥാപനങ്ങളും റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്ക് കാരണം പ്രതിസന്ധിയിലാണ്, ഒന്നര വർഷം കൊണ്ട് പുന:നിർമ്മാണം പൂർത്തികരിക്കേണ്ട പദ്ധതി മൂന്ന് വർഷം കഴിഞ്ഞിട്ടും ഒച്ചിഴയുന്ന വേഗതയിൽ മാത്രമാണ് മുന്നോട്ട് പോകുന്ന തെന്നും നേതാക്കൾ പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് എം.എ ജബ്ബാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.എസ് അനൂപ് ഉദ്ഘാടനം ചെയ്തു . പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പോലീസിൻ്റെ സാനിധ്യത്തിൽ കോൺഗ്രസ് നേതാക്കളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരുമായി നടത്തിയ ചർച്ചയിൽ ഒക്റ്റോബർ മാസം അവസാനത്തോടെ നിലയ്ക്കാമുക്ക് വരെ യുള്ളതും ഡിസംബറോടെ മീരാൻ കടവ് വരെയുള്ള പണിയും പൂർത്തികരിക്കുമെന്ന് ഉറപ്പ് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, സജികുമാർ, അൻസാർ, ജയന്തി സോമൻ, സുധീർ, അനി കുട്ടൻ, ജമാൽ, അനു, മോഹനകുമാരി,ദീപ, സുജിത് മോഹൻ, ബോസ്, മണി എന്നിവർ പങ്കെടുത്തു.

