Friday, August 23, 2024
HomeVARKALAവർക്കല പാപനാശം ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് പ്രവർത്തനം നിറുത്തിവച്ചു.

വർക്കല പാപനാശം ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് പ്രവർത്തനം നിറുത്തിവച്ചു.

വർക്കല പാപനാശം ബീച്ചിൽ ശക്തമായ തിരയിൽപ്പെട്ട് കൈവരി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു.

അപകടത്തിൽ 13 പേരെയാണ് ശനിയാഴ്ച വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. വർക്കല താലൂക്ക് ആശുപത്രിയിലും ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിലും ചികിത്സ തേടിയവർ കഴിഞ്ഞദിവസം തന്നെ ആശുപത്രി വിട്ടു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ അപകടനില തരണം ചെയ്‌തു.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് സ്ഥാപനം നടത്തിപ്പ് ഏജൻസിയായ ട്രിച്ചി കേന്ദ്രമാക്കിയുള്ള ജോയ് വാട്ടർ സ്‌പോർട്സിനെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES