വർക്കല പാപനാശം തീരത്തും കൽക്ഷോഭം രൂക്ഷമായതോടെ രണ്ട് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി.
ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തിരകൾ 15 മീറ്ററോളം ഉള്ളിലേക്ക് കയറിയിരുന്നു, ഇതേത്തുടർന്ന് ഇവിടെ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയാണ്. ഇവിടെ രണ്ടു ദിവസത്തേക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ്.
പോലീസും ലൈഫ് ഗാർഡുകൾ തീരത്ത് എത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു ആയിരക്കണക്കിന് സഞ്ചാരികളാണ് വർക്കല പാപനാശം കടൽതീരത്തെത്തിയത് എന്നാൽ പോലീസിന്റെയോ ലൈഫ് ഗാർഡുകളുടെയോ നിർദ്ദേശം പാലിക്കാതെ നിരവധി പേർ കടലിൽ ഇറങ്ങിയത് ആശങ്ക ഉളവാക്കി.
കേരള തീരത്ത് ഇന്ന് രാത്രിയോടെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.