Tuesday, August 20, 2024
HomeANCHUTHENGUതീരദേശ പഞ്ചായത്ത്കളിൽ ഇന്നും പരിഗണിക്കപ്പെടാതെ ; സഞ്ചരിക്കുന്ന ശ്മശാനം.

തീരദേശ പഞ്ചായത്ത്കളിൽ ഇന്നും പരിഗണിക്കപ്പെടാതെ ; സഞ്ചരിക്കുന്ന ശ്മശാനം.

തീരദേശ പഞ്ചായത്തുകളിൽ പൊതുശ്മശാനത്തിനായി ഭൂമി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, സഞ്ചരിക്കുന്ന ശ്മശാനം വാങ്ങണമെന്ന് ആവശ്യം മുന്നോട്ടുവച്ചിട്ട് രണ്ട് ആണ്ടുകൾ കഴിയുമ്പോഴും നടപടിയില്ല.

ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ജനതയുടെ വർഷങ്ങളായുള്ള ആവിശ്യമാണ് പൊതുശ്മശാനം.
എന്നാൽ ഇത് നിർമ്മിക്കാൻ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നും, അഥവാ സ്ഥലം കണ്ടുപിടിച്ചാൽ തന്നെ പ്രദേശവാസികൾ പദ്ധതിക്കെതിരെ പ്രതിഷേധിക്കുമെന്ന വാദവുമാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ ഉയർത്തിയിരുന്നത്.

ഇതോടെയാണ് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ “സഞ്ചരിക്കുന്ന ശ്മശാനം” വാങ്ങണമെന്ന ആവിശ്യവുമായി മുന്നോട്ട് വന്നത്. എന്നാൽ ഈ ആവിശ്യം മുന്നോട്ട് വെച്ച് രണ്ട് വർഷങ്ങൾ കഴിയുമ്പോഴും ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കൾ ഇത് അവഗണിച്ചമട്ടാണ്.

മഴക്കാലങ്ങളിൽ വെള്ളപ്പൊക്കഭീഷണി നിലനില്‍ക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളും. ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാൽ ആഴ്ചകളോളമാണ് മലിനജലം തങ്ങിനിൽക്കുന്നത്. ഈ സന്ദർഭങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം ദഹിപ്പിക്കാനോ മറവുചെയ്യാനോ കഴിയാറില്ല. മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ള ഭൂമിയിൽ അതിനുള്ള സൗകര്യം ഇല്ലാത്തവരുമാണ് ഇക്കൂട്ടത്തിലുള്ളത്.

മുൻ ബിജെപി ഗവൺമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകൾ തയാറാക്കുമ്പോൾ നിർബന്ധമായും പൊതു ശ്മശാനം ഒരു പദ്ധതിയായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ചിറയിൻകീഴ് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും പൊതുശ്മശാനം ഉൾപ്പെടുത്തുകയും പദ്ധതിരേഖ പാസാക്കിയശേഷം പദ്ധതി നടപ്പാക്കാൻ കാര്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.

അടിയന്തരമായി ഈ വിഷയത്തിൽ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES