അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയെതുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളും ഇരുട്ടിൽ.
തെരുവ്വിളക്കുകൾ തെളിയിക്കണമെന്ന പ്രദേശവാസികളുടെ മാസങ്ങളായുള്ള അഭ്യർത്ഥനകൾക്കും പ്രതിഷേധങ്ങൾക്ക്മൊടുവിലാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ വഴിവിളക്കുകൾ മാറ്റി സ്ഥപിക്കുവാനാവിശ്യമായ ബൾബ്കളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ്ക്കുവാൻ തയ്യാറായത്.
ഇതിന്റെ അടിസ്ഥാനത്തിൽ 600 ഓളം എൽഇടി ബൾബ്കളാണ് പഞ്ചായത്ത് വാങ്ങിയത്. എന്നാൽ തീരദേശ പാതയിലെ വഴിവിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങിയപ്പോൾ തന്നെ ഹോൾഡ്റുകൾ തീർന്നുപോയതായി കോൺട്രാക്ടർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
ഇതോടെ, പഞ്ചായത്തിലെ പകുതിയിലേറെ പ്രദേശങ്ങളിൽ ബൾബ്കൾ മാറ്റുവാൻ കഴിയാത്ത അവസ്ഥയിലുമായി. നിലവിൽ 2,3,4,5,6,7, തുടങ്ങിയ മേഖലകളിൽ പൂർണ്ണമായും 1,8,9,10,11,12,13,14 തുടങ്ങിയ വാർഡ്കളിലെ ഉൾമേഖലകളിൽ ഭാഗീകമായും ലൈറ്റ്കൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ഇത് പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. നിലവിൽ ഓരോ വാർഡിനും 40 വീതം ലൈറ്റ്കളാണ് നൽകിയിട്ടുള്ളത്. അതിനാൽ തന്നെ വാർഡിലെ വഴിവിളക്ക്കുകളുള്ള എല്ലാ പോസ്റ്റ്കളിലും പൂർണ്ണമായും സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഇതോടെ വാർഡ് മെമ്പർമാർ അവരുടെ ബന്ധുക്കളും പാർട്ടി അനുഭാവികളുടേയും വീടുകളിലേക്കുള്ള നടവഴികളും തിരഞ്ഞുപിടിച്ച് ബൾബ്കൾ മാറ്റുന്നെന്ന ഗുരുതര ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന മുഴുവൻ നടവഴികളിലും വഴിവിളക്കുകൾ തെളിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നത് ആവിശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ഇതിനോടകം രംഗത്ത് വന്നു.