ഇന്ത്യയുടെ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) 56-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിയ്ക്ക് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി.
ദേശസുരക്ഷ, അപകടകരമായ കള്ളകടത്ത്, മയക്കുമരുന്ന് വ്യാപനം, അനധികൃത ആയുധ കടത്ത്, സ്ഫോടകവസ്തുക്കളുടെ കടത്ത് തുടങ്ങിയവയ്ക്ക് എതിരെയും തീരദേശ വാസികളുടെയും തീരദേശ സുരക്ഷാ ഏജൻസികളുടെയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തി തീരദേശ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായാണ് സിഐഎസ്എഫ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
കിഴക്ക് പടിഞ്ഞാറൻ തീരദേശത്ത് കൂടി കടന്നുപോകുന്ന റാലി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെ അഞ്ചുതെങ്ങിൽ എത്തിച്ചേരുകയും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ്ന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടേയും, പ്രദേശവാസികളുടേയും ചേർന്ന് അഞ്ചുതെങ്ങ് കോട്ടയിൽവെച്ച് സ്വീകരണം നൽകുകയായിരുന്നു.
ചടങ്ങിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഐ.എസ്.എച്. ഒ ചന്ദ്രദാസ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, തുടങ്ങിയവർ പങ്കെടുത്തു.
6550 കിലോമീറ്റർ സഞ്ചരിച്ച റാലികൾ ഇന്ന് വൈകുന്നേരം കന്യാകുമാരിയിൽ സമാപനം കുറിച്ചു. മാർച്ച് 10 നാണ് സിഐഎസ്എഫ് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.

