Friday, June 20, 2025
HomeANCHUTHENGUവക്കത്തെ പ്രമുഖ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായ് പരാതി.

വക്കത്തെ പ്രമുഖ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായ് പരാതി.

വക്കം പ്ലാസോ ബാർ ജീവനക്കാരാണ് അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ ക്രൂരമായി മർദ്ധിച്ചതായ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചയോടെയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശികളായ യുവാക്കൾ ബാറിലെത്തി മദ്യപിക്കവേ ടച്ചിങ്‌സ് നൽകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനുമായുണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്.

ജീവനക്കാർ സംഘം ചേർന്ന് യുവാക്കളെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ 26 കാരന്റെ പല്ല് ഒടിയുകയും കൂടെയുള്ള യുവാവിന് കേൾവിശക്തിയിൽ കാര്യമായ തകരാർ സംഭവിക്കുകയും ചെയ്ത തായി പരാതിക്കാർ പറയുന്നു.

ബാറിലെ സെക്യൂരിറ്റി ജീവനാക്കാരും മറ്റും ചേർന്ന് യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം ബൂട്ട് ഉപയോഗിച്ച് നെഞ്ചിലും മുഖത്തും ചവിട്ടി പരുക്ക് ഏൽപ്പിക്കുകയും ചെയ്തതായും യുവാക്കൾ പറയുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി. ഈ ബാറുമായി ബന്ധപ്പെട്ട് ഇതിനു മുൻപും പലതവണ സമാന പരാതികൾ ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES