അഞ്ചുതെങ്ങ് കോട്ട വാർഡിലെ യുഡിഫ് സ്ഥാനാർഥിയായ എസ് രാജേന്ദ്രന് അയോഗ്യത കൽപ്പിക്കണമെന്ന ആവിശ്യവുമായി എൽ.ഡി.എഫ് ആണ് കോടതിയെ സമീപിച്ചത്. നമാനിർദ്ദേശ പത്രികയിൽ വസ്തുതുകൾ മറച്ചു വച്ചെന്ന ആരോപണം ഉന്നയിച്ചാണ് എൽ.ഡി.എഫ് വർക്കല മുൻസിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ വിജയിച്ച യൂ.ഡി.എഫ് സ്ഥാനാർഥി എസ് രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന് അയോഗ്യത കൽപ്പിക്കണമെന്ന ആവിശ്യവുമായാണ് പരാതി. ആകെ 2102 വിട്ടുകൾ ഉള്ള വാർഡിൽ 1316 വോട്ടുകൾ ആയിരുന്നു പോൾ ചെയ്തത്. ഇതിൽ യു.ഡി.എഫ് സ്ഥാനാർഥിയായ എസ് രാജേന്ദ്രൻ 707 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർഥിയായ സെബാസ്റ്റ്യൻ (ജോയ്) 609 വോട്ടുകളുമാണ് നേടിയിരുന്നത്.

