▪️36 തരം ഓൺലൈൻ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകൾ.
*ഇ – ഡിസ്ട്രിക്ട് സേവനങ്ങൾക്ക് ജനറൽ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങൾ ഈടാക്കേണ്ട നിരക്ക്.
*മുൻഗണന റേഷൻ കാർഡ് ഉടമകൾ 20 രൂപ ഫീസ് നൽകിയാൽ മതി . സ്കാനിങ് , പ്രിന്റിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ ഈടാക്കം.
എന്നാൽ ഇ – ഡിസ്ട്രിക്ട് സേവനങ്ങൾക്ക് എസ് . സി . / എസ്.റ്റി വിഭാഗക്കാർക്ക് 10 രൂപയേ ഫീസുള്ളൂ. സ്കാനിങ് , പ്രിന്റിങ് പേജ് ഒന്നിന് രണ്ട് രൂപ മാത്രം അക്ഷയ കേന്ദ്രങ്ങളിൽ ഈ വിഭാഗക്കാർ നൽകിയാൽ മതി.
*കെ.എസ്.ഇ.ബി , ബി.എസ്.എൻ.എൽ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതൽ 5000 രൂപ വരെ 25 രൂപയും 5000 രൂപയ്ക്കു മുകളിലുള്ള തുകയുടെ 0.5 ശതമാനവും അക്ഷയ കേന്ദ്രങ്ങൾക്ക് സർവീസ് ചാർജ് കേന്ദ്രങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാം.
*പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 100 രൂപ വരെ 10 രൂപയും 101 രൂപ മുതൽ 1000 രൂപ 15 രൂപയും 1001 രൂപ മുതൽ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളിൽ തുകയുടെ 0.5 ശതമാനവും ചാർജ്ജ് വാങ്ങാം.
*സമ്മതിദായക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷയ്ക്ക് ( പ്രിന്റിങ് , സ്കാനിങ് ഉൾപ്പെടെ ) 40 രൂപയാണ് അക്ഷയ കേന്ദ്രങ്ങളിലെ ഫീസ്.
*ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ ഫോറം എയ്ക്ക് 50 രൂപയും പ്രിന്റിങ് , സ്കാനിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ് ഫീസ് നൽകേണ്ടത്.
ഭക്ഷ്യസുരക്ഷ ലൈസൻസ് ഫോറം ബിയ്ക്ക് 80 രൂപയും സ്കാനിങിനും പ്രിന്റിങിനും പേജ് ഒന്നിന് മൂന്ന് രൂപ വീതവും നൽകാം.
*ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കൽ ഫോറം എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിങിനും സ്കാനിങിനും പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ് ഫീസ് നിശ്ചയിട്ടുള്ളത്.
*കീം ( കെ.ഇ.എ.എം ) പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ജനറൽ വിഭാഗത്തിന് 60 രൂപയും പ്രിന്റിങിനും സ്കാനിങിനും പേജ് ഒന്നിന് മൂന്ന് രൂപയാണ് ഫീസ് നിരക്ക്.
എസ്.സി / എസ്.റ്റി വിഭാഗത്തിന് പ്രിന്റിങ് , സ്കാനിങ് ഉൾപ്പെടെ ഫീസ് 50 രൂപ.
*ന്യൂനപക്ഷങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷന് പ്രിന്റിങിനും സ്കാനിങിനും ഉൾപ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 70 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങളിൽ സർക്കാർ നിശ്ചയിച്ച സേവന നിരക്ക്.
സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾക്ക് 40 രൂപയും പേജ് ഒന്നിന് മൂന്ന് രൂപ പ്രിന്റിങ് , സ്കാനിങ് ചാർജ്ജും അക്ഷയ കേന്ദ്രങ്ങൾക്ക് ഈടാക്കാം.
*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് സ്കാനിങിനും പ്രിന്റിങിനും ഉൾപ്പെടെ 20 രൂപയാണ് ഫീസ് നിരക്ക്.
*വിവാഹ രജിസ്ട്രേഷന് ജനറൽ വിഭാഗത്തിന് 70 രൂപയും പ്രിന്റിങ് , സ്കാനിങ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്.
എസ്.സി / എസ്.റ്റി വിഭാഗത്തിന് 50 രൂപയുമാണ് ഫീസ് നിരക്ക്.
*ബാധ്യത സർട്ടിഫിക്കറ്റിന് 50 രൂപയാണ് അക്ഷയ കേന്ദ്രങ്ങൾ നിയമപ്രകാരം ഈടാക്കേണ്ടത്.
*ലൈഫ് സർട്ടിഫിക്കറ്റിന് പ്രിന്റിങ് ചാർജ് ഉൾപ്പെടെ ഫീസ് 30 രൂപ .
*തൊഴിൽ വകുപ്പിന്റെ പുതിയ രജിസ്ട്രേഷന് 40 രൂപയും പുതുക്കലിന് പ്രിന്റിങ് ചാർജ് ഉൾപ്പെടെ 30 രൂപയുമാണ് അനുവദനീയമായ ഫീസ്.
*മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 40 രൂപയും പ്രിന്റിങ് , സ്കാനിങ് ചാർജായി മൂന്ന് രൂപയും, സ്കാനിങ് ചാർജായി മൂന്ന് രൂപയും ട്രാൻസാക്ഷൻ ചാർജും ഈടാക്കാം.
*ഇൻകം ടാക്സ് ഫയലിങ് ചെറിയ കേസുകൾക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സർവീസ് ചാർജ് .
*ഫാക്ടറി രജിസ്ട്രേഷന് 30 രൂപയും പ്രിന്റിങിനും സ്കാനിങിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്.
ഫാക്ടറി രജിസ്ട്രേഷൻ റിട്ടേണിന് 40 രൂപയാണ് നിരക്ക്.
ഫാക്ടറി രജിസ്ട്രേഷൻ പുതുക്കലിന് 60 രൂപയും പാൻകാർഡിന് 80 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
*പാസ്പോർട്ട് അപേക്ഷകൾക്കും മലിനീകരണ നിയന്ത്രണ ബോർഡ് ഓൺലൈൻ രജിസ്ട്രേഷനും 200 രൂപ വീതമാണ് നിരക്ക്.
*പി.എസ്.സി ഓൺലൈൻ രജിസ്ട്രേഷന് ജനറൽ വിഭാഗത്തിന് 60 രൂപയും പ്രിന്റിങിനും സ്കാനിങിനും പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക് . എസ്.സി / എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ് .
*എംപ്ലോയ്മെന്റ് രജിസ്ട്രേഷന് 50 രൂപയും ആധാർ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാർ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാർ തിരയലിനും ആധാറിന്റെ കളർ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റിന് 10 രൂപയും അക്ഷയ കേന്ദ്രങ്ങൾക്ക് ഈടാക്കാം.
▪️അക്ഷയ കേന്ദ്രങ്ങളിൽ ആധാർ എന്റോൾമെന്റ് സൗജന്യം.
ആധാർ എന്റോൾമെന്റ് , കുട്ടികളുടെ ആധാർ എന്റോൾമെന്റ് , വ്യക്തമായ രേഖകളുള്ള വിരലുകൾ തിരിച്ചറിയുന്നതിന് ആധാർ തലസ്ഥിതി അന്വേഷണം , അഞ്ച് വയസ്സിലും 15 വയസ്സിലും നിർബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കൽ , എസ് . സി / എസ് . റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ ഗ്രാന്റ്സ് സേവങ്ങൾ , എസ് . സി പീമെട്രിക് സ്കോളർഷിപ്പ് എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.
👉🏻സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന അക്ഷയ കേന്ദ്രത്തെ സംബന്ധിച്ച പരാതികൾ ഉന്നയിക്കാനും സംശയ നിവാരണത്തിനും aspo@akshaya.net എന്ന ഇ മെയിൽ മുഖേനയോ 155300 എന്ന ടോൾഫ്രീ നമ്പരിലോ 0471-2115098 , 2115054 , 2335523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

