Saturday, July 25, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ തിരയിൽപ്പെട്ടു.

അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ തിരയിൽപ്പെട്ടു.

അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ തിരയിൽപ്പെട്ടു. മണ്ണാർക്കുളം കടലിൽ കുളിക്കാനിറങ്ങിയ നാലോളം യുവാക്കളാണ് തിരയിൽപ്പെട്ടത്.

ഇന്നലെ വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം. മണ്ണാർക്കുളം ജെന്ക്ഷന് താഴെ തീരത്ത് ഫുട്‌ബോൾ കളിച്ചശേഷം കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മണ്ണാർക്കുളം കരിയാടം മെറിലാൻഡിൽ കരോൾ മെറി (17), പണ്ടകശാല അദേശികളായ റൊണാൾഡോ ഡോൾവിൻ (14), അപ്പു കുട്ടപ്പൻ (16), സച്ചു (15) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ആ സമയം തീരത്ത് വലപ്പണിയിൽ ഏർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾ ഇവരുടെ കൂട്ടുകാരുടെ നിലവിളി കേൾക്കുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളായ ഡെൻസൺ വർഗീസ്, ആസ്കർ വർഗീസ്, നെപ്പോളിയൻ അന്തോൻസ് തുടങ്ങി തുടങ്ങിയവർ കടലിൽ ചാടി ചുഴി ഒഴുക്കിൽ അകപ്പെട്ട് കടലിലേക്ക് ഒഴുകിപോകുകയായിരുന്ന യുവാക്കളെ അതിസാഹസികമായി നീന്തി രക്ഷപ്പെടുത്തി കരയിയ്ക്ക് എത്തിക്കുകയാറിയിരുന്നു.

ഇവരെ ഉടൻ തന്നെ, സ്വകാര്യ വാഹനങ്ങളിൽ ആശുത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മത്സ്യതൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES