വക്കം പലാസോ കപ്പ് സീസൺ 3 ജൂലൈ 24, 25 തീയതികളിൽ.കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടേപ്പ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായ വക്കം പലാസോ കപ്പ് മൂന്നാം സീസണുമായി വീണ്ടും എത്തുന്നു. മുൻ സീസണുകളെക്കാൾ കൂടുതൽ ആവേശത്തോടെയും മികച്ച മത്സരങ്ങളോടെയും സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടേപ്പ് ബോൾ ടീമുകൾ മാറ്റുരയ്ക്കും.
വിജയികൾക്കായി ആകർഷകമായ സമ്മാനത്തുകയാണ് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം: ₹1,23,456, രണ്ടാം സമ്മാനം: ₹54,321, മൂന്നാം സമ്മാനം: ₹20,000 നാലാം സമ്മാനം: ₹10,000 കൂടാതെ, വ്യക്തിഗത മികവ് പുലർത്തുന്ന താരങ്ങൾക്കായി മികച്ച ബാറ്റർ, മികച്ച ബൗളർ, ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരം (MVP) എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും.
ജൂലൈ 24, 25 (2026) തീയതികളിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിന്റെ ഭാഗമായുള്ള താരലേലം (Player Auction) ജൂലൈ 14-ന് ഉച്ചയ്ക്ക് 2 മണിക്ക് വക്കം പലാസോ ഹോട്ടലിൽ നടക്കും.
ടൂർണമെന്റിലേക്കുള്ള എൻട്രി ഫീസ് ₹20,000 രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും 9072178781

