Wednesday, July 1, 2026
HomeANCHUTHENGUകടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും ഭക്ഷ്യവിഷബാധ : നിരവധിപേർ ചികിത്സയിൽ.

കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും ഭക്ഷ്യവിഷബാധ : നിരവധിപേർ ചികിത്സയിൽ.

കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും ഭക്ഷ്യവിഷബാധ, നിരവധിപേർ ചികിത്സയിൽ. കടയ്ക്കാവൂർ തെക്കുംഭാഗം സ്കൂളിന് സമീപം വി മാർട്ട് എന്ന സ്ഥാപനത്തോട് ചേർന്നുള്ള സിഗ്നേച്ചർ ഡിഷ സിൽ നിന്നും തിങ്കളാഴ്ച രാത്രിയോടെ ഷവർമ, ഷവായി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവിടെനിന്നുള്ള ഭക്ഷണം കഴിച്ചവരിൽ വയറിളക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കാണപ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ, സ്വദേശികളായ നിർവധിപേർ ഗോകുലം മെഡിക്കൽ കോളേജ്, ചിറയിൻകീഴ്, വലിയകുന്ന്, ഗവൺമെന്റ് ശുപത്രികൾ, കടയ്ക്കാവൂർ ആശ്രയ , ജാനകി തുടങ്ങിയ, സ്വകാര്യ ആശുപത്രികളിലടക്കം 30 ഓളം പേർ ചികിത്സതേടിയതായാണ് വിവരം. അടുത്തിടെ ആരംഭിച്ച റസ്‌റ്റോറൻ്റിലെ കോമ്പോ ഓഫർ പരസ്യത്തിൽ ആകൃഷ്ടരായവർക്കാണ്ഭക്ഷ്യ വിഷബാധയേറ്റത്.

കടയ്ക്കാവൂർ നിവാസികളായ
ഗിരീഷ്, ദീപ, ഹരിത കർമ്മ സേനാംഗം ശുഭ, സ്നേഹ, സംഗീത് , ആയാൻ്റെ വിള സ്വദേശികളായ പ്രിയറാണി, രത്നമ്മ , ബിജു, മണി, ആറ് വയസ്സുകാരി ദക്ഷിണ എന്നിവർക്കും , അഞ്ചുതെങ്ങ് വാടയിൽവീട്ടിൽ ഗിരീശൻ (35) അച്ഛൻ ഉദയകുമാർ (58) നിരൂപമ (51) അനുജത്തി ഗ്രീഷ്മ (33) മക്കൾ ഗൗരി നന്ദ (13) ഗൗതം കൃഷ്ണ (7) കടക്കാവൂർഊട്ടു പറമ്പ് സ്വദേശികളായ ഷിബിൻ (35 ) ഭാര്യ മിന്നു (25) കുട്ടികളായ സെയിൽ ( 2 ) ആമി ( 4 ) അമ്മ ലാലി (60) നിലവിൽ കടയ്ക്കാവൂർ ആശ്രയ ഹോസ്പിറ്റലിൽ ചികിത്സതേടി.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം പത്തോളം പരാതികളാണ് കടയ്ക്കാവൂർ പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും, പ്രദേശത്തെ ആശുപത്രികളിലെത്തി അസുഖ ബാധിതരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മതിയായ രേഖകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതായാണ് വിവരം. ആരോഗ്യം വിഭാഗം ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾ ഹോട്ടൽ പൂട്ടിച്ചതായും സൂചനയുണ്ട്. നിലവിൽ കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശമേഖലകളിൽ നിരവധി ഹോട്ടലുകളാണുഉള്ളത്, ഇവയിൽ ബഹു ഭൂരിപക്ഷം റെസ്റ്റോറന്റ്കളിലും, അറബിക് ഫുഡാണ് പ്രധാന വിഭവം. എന്നാൽ ഈ ഹോട്ടലുകളിൽ പലതും കൃത്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന വിമർശനങ്ങളും ഇതിനോടകം ശക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES