Sunday, June 21, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ്ഴ്സ് ദേവാലയ തിരുനാൾ കൊടിയേറ്റ് ഇന്ന്.

അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ്ഴ്സ് ദേവാലയ തിരുനാൾ കൊടിയേറ്റ് ഇന്ന്.

അഞ്ചുതെങ്ങ് സെൻ്റ് പീറ്റേഴ്‌സ് പള്ളി വിശുദ്ധ പത്രോസ് അപ്പോസ്തലന്റെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് (20 മുതൽ 29 വരെ) തുടക്കമാകും.

വൈകിട്ട് 4ന് തിരുനാൾ വിളംബര പതാക റാലി അഞ്ചുതെങ്ങ്‌ജംഗ്ഷനിൽ നിന്ന് തുടങ്ങും. 6ന് കൊടിയേറ്റ് ഇടവക വികാരി ഫാദർ സന്തോഷ്കുമാർ നിർവ്വഹിക്കും.

ഡോ. ഗ്ലാഡിൻ അലക്സ്, ഡോ.വൈ. ഡൈസെൺ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. സമാപന ദിവസമായ 29 വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് 5ന് ജപമാല, ലിറ്റിനി, നൊവേന, 6ന് സമൂഹദിവ്യബലി, 6.30ന് വചനപ്രഘാഷേണം എന്നിവയുണ്ടാകും.

21ന് വൈകിട്ട് 5.30ന് ജപമാല, ലിറ്റിനി, 6ന് സമൂഹദിവ്യ ബലി, 6.30ന് ഫാ. അബിൻ സ്റ്റാൻലിയുടെ വചന പ്രഘോഷണം. 29ന് പുലർച്ചെ 5.30ന് ഫാ.മരിയഡിക്ടറിന്റെ കാർമ്മികത്വത്തിൽ പ്രഭാത ദിവ്യബലി, തുടർന്ന് ഫാ. ടിനു ആൽബിൻ സേവ്യറുടെ വചനപ്രഘോഷണം, 9ന്ജപമാല,ലിറ്റിനി,10ന്ഡോ. ക്രിസ്തുദാസ്. ആറിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി,12ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES