അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. തീരദേശനിവാസികളുടെ ഏക ആശ്രയ കേന്ദ്രമായ അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രണ്ട് മാസത്തിലേറേയായി ആംബുലൻസ് ഡ്രൈവർ ഇല്ലാത്തത്.
നിലവിൽ രണ്ട് ആംബുലൻസ്കളാണ് ആശുപത്രിയിലുള്ളത് ഒരെണ്ണം പൂർണ്ണമായും പാലിയേറ്റിവ് കെയറിന്റെ ഭാഗമായി കിടപ്പ് രോഗികളുടെ പരിചരണങ്ങൾക്കും മറ്റുമായി ഉപയോഗിക്കുകയാണ്. മറ്റൊരു വാഹനം പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത് ഈ വാഹനമാണ് കഴിഞ്ഞ രണ്ടോളം മാസമായി ഡ്രൈവർ ഇല്ലാത്തതിനാൽ പാർക്കിംഗ് ഷെഡിൽ പൊടിപിടിച്ച് കിടക്കുന്നത്.
ഈ ആംബുലൻഡ് സേവനത്തിലൂടെയാണ്, അടിയന്തിര സാഹചര്യങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് സൗജന്യമായി രോഗികളെ എത്തിച്ചിരുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ ഈ ആംബുലൻസ് സേവനം ഇതിനോടകം ബഹുഭൂരിപക്ഷം ജനങ്ങളും പ്രയോജനപ്പെടിത്തി വരുകയുമായിരുന്നു. എന്നാൽ താത്കാലിക ഡ്രൈവർ തസ്തികയിൽ ജോലി നോക്കിയിരുന്നയാൾ റിസൈൻ ചെയ്തതോടെ തുടർന്ന്, പുതിയ ഡ്രൈവറിനെ എടുക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് കാര്യമായ താല്പര്യം കാട്ടാത്തതാണ് നിയമനം വൈകുവാൻ കാരണമായത്.
നിലവിൽ, മത്സ്യബന്ധനത്തിനെ അപകടത്തിൽപ്പെടുന്നവർക്കും, ഇഴ ജന്തുക്കളുടേയും, തെരുവ്നായ്ക്കളുടേയും ആക്രമണങ്ങളിലും മറ്റുമായി പരുക്ക് പറ്റുന്നവർക്കും മറ്റ് രോഗികൾക്കും, വളരെയേറെ ഗുണകരമായിരുന്ന ഈ ആംബുലൻസ് സേവനം നിലച്ചത് മേഖലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ എംപ്ലോയ്മെന്റ് വഴി ഈ തസ്തികയിലേക്ക് നിയമനം നടത്തുവാൻ ശ്രമം ഉണ്ടാകണം, ഇതിന് കാലതാമസം ഉണ്ടാകുമെങ്കിൽ ദിവസവേദന അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യത്തോടെ താത്കാലിക നിയമനം നടത്തുവാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

