അഞ്ചുതെങ്ങിൽ പൊതുനിരത്തിൽ നിന്ന വൻമരം പട്ടുപോക്കാൻ ആസിഡ് ഒഴിച്ചതായ് സംശയം. അഞ്ചുതെങ്ങ് വൈടുകെ ജെൻക്ഷനിലെ വർഷങ്ങൾ പഴക്കമുള്ള ഭീമാകാരമായ പാലമരത്തിനാണ് പട്ടുപോക്കാൻ ആസിഡ് ഒഴിച്ചതായ് സംശയിക്കപ്പെടുന്നത്. പ്രദേശത്തെ ഏക തണൽമരമാണിത്.
നിലവിൽ പാലമരത്തിന്റെ ചുവട്ടിലെ (പുറക് വശത്തെ) മരത്തൊലി ഭാഗീകമായി ഉണങ്ങി പൊളിഞ്ഞ അവസ്ഥയിലാണ്. ചില ഭാഗങ്ങളിലെ വെരുകൾക്കും കാര്യമായ കേട് സംഭവിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മരച്ചുവട്ടിൽ കെമിക്കലോ ആസിഡോ ഒഴിച്ചിട്ടുണ്ടാകാം എന്ന സംശയം ഉയർത്തിയത്.
ആരോഗ്യത്തോടെ നിലനിൽക്കുന്ന ഈ പാലമരത്തിന് നാല് മീറ്ററോളം ചുറ്റളവ് ഉണ്ട്. മുകളിലേക്ക് നേരെ വളർന്ന ഈ മരം നിലവിൽ സമീപവാസികൾക്കോ വഴിയാത്രക്കാർക്കോ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയിലുമല്ല നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ഉപകാരി ആയിരുന്ന ഈ നന്മമരം പട്ടുപൊക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധർ ആരെന്ന ചോദ്യവും ശക്തമായിരിക്കുകയാണ്.
അഞ്ചുതെങ്ങ് ജെൻക്ഷനും കടയ്ക്കാവൂരിനും ഇടയിലായുള്ള ഈ സ്ഥലത്ത് കാലങ്ങളായി യാത്രികാർ സ്വകാര്യ ബസ്കൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കാത്തുനിൽക്കുന്നവർക്കുള്ള ഏക ആശ്രയമാണ് തണൽമരമാണ് ഈ തണൽമരം.


