Sunday, May 31, 2026
HomeANCHUTHENGUമുതലപ്പൊഴി : ഹാർബർ ഇഞ്ചിനീയറിങ് വകുപ്പ് വിശദീകരണയോഗം വിളിച്ചു.

മുതലപ്പൊഴി : ഹാർബർ ഇഞ്ചിനീയറിങ് വകുപ്പ് വിശദീകരണയോഗം വിളിച്ചു.

മുതലപ്പൊഴിയിലെ ആശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തിന്മേലുള്ള മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് മറുപടി നൽകുവാനായി ഹാർബർ ഇഞ്ചിനീയറിങ് വകുപ്പ് വിശദീകരണയോഗം വിളിച്ചു.

മുതലപ്പൊഴിയിലെ PMMSY (പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന) പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പുലിമുട്ട് അലൈൻമെന്റിലെ അക്ഷേപങ്ങളിന്മേലുള്ള വിശദീകരണത്തിനായിട്ടാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് മത്സ്യത്തൊഴിലാളി സംഘടനാ പ്രവർത്തകരുടെ യോഗം ചേർന്നത്.

യോഗത്തിൽ ഫാദർ മൈക്കിൽ തോമസ്, ഫാദർ ജോൺ ബോസ്ക്കോ, ഫാദർ മെൽക്കൻ, സൂസൈൽ ആൻ്റണി, സജീബ് പുതുക്കുറിച്ചി, ബിനു പീറ്റർ, ജോൺസൻ, നാസ്ഖാൻ, താഴംപള്ളി ലാസർ, താഴംപള്ളി വർഗ്ഗീസ്, എം. എം. ഇക്ഖാൽ, അഞ്ചുതെങ്ങ് സജൻ, അലോഷ്യസ്, ഷാജഹാൻ തുടങ്ങിയവർ മത്സ്യത്തൊഴിലാളികളുടെ ആശങ്കൾ പങ്കുവച്ചുകൊണ്ട് സംസാരിച്ചു.

വിശദീകരണ പരിപാടിക്ക് ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ
മായ ബി. എസ് (സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ), വിബിൻ (എക്സിക്യൂട്ടീവ് എൻജിനീയർ), രാകേഷ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ), ഹരികുമാർ (അസിസ്റ്റന്റ് എൻജിനീയർ) തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES