അഞ്ചുതെങ്ങിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉൽഘാടനത്തിലൊതുങ്ങി. ഇതോടെ, തീരദേശ ഗ്രാമ പഞ്ചായത്തായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ എങ്ങും എത്താത്ത അവസ്ഥയിലായിരിക്കുകയാണ്.
വേനൽ മഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കേണ്ടതുണ്ട്. കൂടാതെ, മാലിന്യ നിർമാർജനം വേഗത്തിൽ നടത്തുകയും മഴയ്ക്ക് മുൻപായി പൊതു ഇടങ്ങളിൽ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും, കൊതുക്, എലി നിർമ്മാർജ്ജനവും ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഈ പ്രവർത്തികളൊന്നും നടന്നിട്ടില്ല. ആകെ നടന്നത് അഞ്ചുതെങ്ങ് ജെന്ക്ഷനിൽ വച്ച് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി മാത്രമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ഉൽഘാടക.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏപ്രിൽ ഒന്നിന് മുമ്പായി കൃത്യമായ രൂപരേഖ തയ്യാറാക്കി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നതാണ്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഡ് അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയ്യാറാക്കി, ഹോട്ട് സ്പോട്ട്, വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ എന്നിവ കണ്ടെത്തി അവ ഒഴിവാക്കുന്നതിനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കി ഏപ്രിൽ 20-ന് മുമ്പായി പ്രവർത്തികൾ പൂർത്തീകരിക്കേണ്ടതാണെന്നുമായിരുന്നു നിർദ്ദേശം.
എന്നാൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ നിലവിൽ ഒരു വാർഡിൽ പോലും ശുചീകരണ പ്രവർത്തികൾ നടന്നിട്ടില്ല. വാർഡ് കളിലെ ഓടകളും കൈതോട്കളും പ്രധാന ജലസ്രോതസ്സ്കളും മാലിന്യം മൂടിയ അവസ്ഥയിലാണ്. മഴ കനക്കുകയാണെങ്കിൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ 4,5,6,7,8,9 വാർഡുകളിൽ വെള്ളപ്പൊക്കവും പകർച്ച വ്യാദികളും ഉണ്ടാകുന്ന അവസ്ഥയിലാണ്.
എത്രയും പെട്ടെന്ന്തന്നെ ശുചീകരണ പ്രവർത്തികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

