അഞ്ചുതെങ്ങ് സ്വദേശിനിയെ പാമ്പ് കടിച്ചു. അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിൽ റോജി ഷിബു (42) നെയാണ് പാമ്പ് കടിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തെ പാഴ്ചെടികൾ നീക്കം ചെയ്യുന്നതിനിടെ കാലിൽ പാമ്പ് കടിയേൽക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഭർത്താവ് : ഷിബു
മക്കൾ : റീജ, എബി

