Friday, April 24, 2026
HomeANCHUTHENGUമുതലപ്പൊഴി തൊഴിൽ നഷ്ടമായവർക്കുള്ള ധന സഹായത്തിലെ ക്രമക്കേട് പരിഹരിക്കണം : അഞ്ചുതെങ്ങ് സജൻ

മുതലപ്പൊഴി തൊഴിൽ നഷ്ടമായവർക്കുള്ള ധന സഹായത്തിലെ ക്രമക്കേട് പരിഹരിക്കണം : അഞ്ചുതെങ്ങ് സജൻ

മുതലപ്പൊഴിയിൽ മണൽമൂടി മത്സ്യബന്ധനം നിലച്ച സാഹചര്യത്തിൽ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് പകരമായി സർക്കാർ നൽകിയ പാക്കേജിലുണ്ടായ ക്രമക്കേട് പരിഹരിക്കുവാൻ നടപടി ഉണ്ടാകണമെന്ന് ആവിശ്യം. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രഡിഡന്റ് ഈ ആവിശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ്തലത്തിലും പരാതി നൽകി.

മുതലപ്പൊഴി മാർഗ്ഗമുള്ള മത്സ്യബന്ധനം നിലച്ചതോടെ തൊഴിൽ നഷ്ടമായവരിൽ അഞ്ചുതെങ്ങ് മേഖലയിൽ നിന്ന് 2102 ഓളം മത്സ്യത്തൊഴിലാളികളാണ് സർക്കാരിന്റെ പാക്കേജിലേക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിൽ ഇലക്ഷൻ മുന്നിൽക്കണ്ട് കഴിഞ്ഞ മാർച്ച് 30,31 തീയതികളിലായി ഒന്നാം ഘട്മെന്ന നിലയിൽ 1651 ഓളംപേർക്കും രണ്ടാം ഘട്ടമായി 450 പേർക്കും പേർക്ക് ഒരുദിവസം 359 രൂപ നിരക്കിൽ 91 ദിവസത്തേക്ക് 32669 രൂപ വീതം ഇവരുടെ അക്കൗണ്ട്കളിലേക്ക് ഫിഷറീസ് വകുപ്പ് സഹായ ധനം കൈമാറിയിരുന്നു. ഇതാണ് ഇപ്പോൾ ക്രമക്കേടിന് കാരണമായിരിക്കുന്നത്.

തുക ലഭിച്ചവരിൽ 200 ഓളംപേർക്ക് രണ്ട് തവണയാണ് 32669 രൂപ വീതം ലഭിച്ചിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി മത്സ്യഭവൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുവാൻ സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ തയ്യാറായത്.

അഞ്ചുതെങ്ങിന് പുറമേ പുത്തൻതോപ്പ്, മര്യനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും സഹായ ധനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു അവിടെയും സമാനമായ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടാകമെന്നാണ് സൂചന. അതിനാൽ അടിയന്തിരമായി ഈ വിഷയം പരിശോധിച്ച് കൃത്യമായ കണക്കുകൾ പുറത്തുകൊണ്ടുവരാനും, രണ്ട് തവണ തുക ലഭിച്ച അനർഹരിൽ നിന്ന് തുക തിരികെ പിടിക്കാനും നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവിശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES