ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. ചരിത്ര നിർമ്മിതിയുടേയും,സഞ്ചാരികളുടേയും സുരക്ഷ കണക്കിലെടുത്താണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്.
കോട്ടയുടെ കിഴക്ക് പടിഞ്ഞാറ് കവാടങ്ങളിൽ ഒന്ന് വീതവും, പുറകിൽ തെക്ക് വടക്ക് ഭാഗങ്ങളിൽ രണ്ട് വീതവും ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു. സുരക്ഷയുടെ ഭാഗമായി രണ്ടോളം സെക്യൂരിറ്റി സ്റ്റാഫ്കളെ കഴിഞ്ഞ നവംബററിൽ നിയമിച്ചിരുന്നു.
നിലവിൽ കോട്ട കൊത്തളങ്ങളിലെ മെയ്ന്റനൻസ് ജോലികൾ ഉൾപ്പെടെ കോടികൾ ചിലവഴിച്ചുള്ള പ്രവർത്തികളാണ് നടന്നുവരുന്നത്. ലാൻഡ് സ്കേപ്പിംഗ് സൗന്ദര്യവത്കരണം, പോൾ ലൈറ്റ്കൾ തുടങ്ങിയ വർക്ക്കളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശ്ശൂർ സർക്കിളിന്റെ മേൽനോട്ടത്തിലുള്ള കോട്ടയുടെ ദൈനന്ദന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികളുടേയും മേൽനോട്ടം വഹിക്കുന്നത് തിരുവനന്തപുരം സബ് സർക്കിളാണ്.

