Wednesday, May 20, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ വലത് എൻ. ജി. ഒ. അസോസിയേഷൻ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായ്...

അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ വലത് എൻ. ജി. ഒ. അസോസിയേഷൻ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായ് ആക്ഷേപം.

അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ വലത് എൻ. ജി. ഒ. അസോസിയേഷൻ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായ് ആക്ഷേപം.

ഫണ്ട് പിരിവിൽ സഹകരിക്കാതിരുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള പഞ്ചായത്ത് ജീവനക്കാർക്കെതിരെയാണ് വലത് എൻജിഒ അസോസിയേഷൻ പ്രതിനിധികൾ ഭീഷണി മുഴക്കിയതായ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിയ 4 അംഗ സംഘമാണ് മലയാളത്തിലെ എക്കാലത്തിലേയും സൂപ്പർഹിറ്റ് ചിത്രമായ സന്ദേശത്തിലെ കൃഷി ഓഫീസിലെ മാമൂക്കൊയ ജയറാം കൂട്ട്കെട്ടിലെ ഫണ്ട് പിരിവിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംഭവം. ഓരോ ജീവനക്കാരിൽ നിന്നും 1500 മുതൽ 2500 രൂപ വരെയുള്ള പിരിവ് വാങ്ങുവാനാണ് തങ്ങളുടെ അസോസിയേഷൻ തീരുമാനമെന്ന് പറഞ് ഉദ്യോഗസ്ഥരെ സമീപിച്ച നാലാംഗ സംഘത്തോട് ഏതാനും ചില ഉദ്യോഗസ്ഥർ കടുത്ത ഭാഷയിൽ എതിർപ്പ് അറിയിക്കുകയായിന്നു. ഇതോടെ, അസോസിയേഷൻ ഭാരവാഹികൾ ജീവനക്കാരെ എടുത്തോളാം എന്ന് ഭീഷണി മുഴക്കുകയും ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിയുവാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ വഴങ്ങാതെ വന്നതോടെ ഹെഡ് ക്ലാർക്കിന്റെ ഓഫീസ് ടേബിളിന് മുകലിലുണ്ടായിരുന്ന അറ്റൻന്റൻസ് രജിസ്റ്റർ എടുക്കുകയും തുറന്ന് അതിന്റെ ചിത്രം എടുക്കുകയും ചെയ്തതായാണ് സൂചന.

തുടർന്ന് സെക്രട്ടറിയുടെ റൂമിലെത്തി വൻ തുക പിരിവ് ചോദിച്ചെങ്കിലും സെക്രട്ടറി വഴങ്ങാതെവന്നപ്പോൾ സെക്രട്ടറിയെ സ്ഥലമാറ്റുമെന്ന ഭൂഷണിപ്പെടുത്തിയതായും സൂചനയുണ്ട്. തുടർന്ന് സെക്രട്ടറിയും ഇവരോട് കയർത്ത് സംസാരിച്ചതോടെ അസോസിയേഷൻ ഭാരവാഹികൾ പിൻതിരിയുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുവാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES