Tuesday, May 19, 2026
HomeAATINGALഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ആറ്റിങ്ങലിൽ ഐക്യദാർഢ്യം.

ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ആറ്റിങ്ങലിൽ ഐക്യദാർഢ്യം.

ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന്
ആറ്റിങ്ങലിൽ ഐക്യദാർഢ്യം.
ഉത്തർപ്രദേശിലെ നോയിഡയിലും വി-ഗാർഡിൻ്റെ രുദ്രാപൂർ ഫാക്ടറിയിലും പന്തിനഗർ വ്യവസായ മേഖലയിലും ഉൾപ്പെടെ ഉത്തരേന്ത്യയിൽ ശമ്പള വർദ്ധനവും വർദ്ധിപ്പിച്ച ജോലി സമയം കുറക്കണമെന്നും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ആയിരക്കണതൊഴിലാളികൾ നടത്തിവരുന്ന വലിയ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് സിഐടിയു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആറ്റിങ്ങലിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. സിഐടിയു ആറ്റിങ്ങൽ ഏര്യയിൽ കിഴക്കേ നാലുമുക്കിൽ സംഘടിപ്പിച്ച തൊഴിലാളി കൂട്ടായ്മ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു എം. മുരളി അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,
കർഷക തൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറി ആർ. രാജു, കർഷക സംഘം ഏര്യാ സെക്രട്ടറി സി.ദേവരാജൻ , ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ അഡ്വ. മോഹനൻ നായർ, സി. ചന്ദ്രബോസ് എസ്. ചന്ദ്രൻ , ബി .രാജീവ് ,എം.ബി. ദിനേശ്, അഡ്വ. സി.ജെ. രാജേഷ് കുമാർ, ബി.ശിശോഭനൻ , എസ്.അനിൽകുമാർ, എ.ആർ.റസൽ,ഗായത്രീദേവി, എസ്. സാബു, ആർ. ഉണ്ണികൃഷ്ണൻ, ശ്രീലതാ പ്രദീപ് ,എസ്. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES