Friday, June 5, 2026
HomeANCHUTHENGUമുതലപ്പൊഴിയിൽ രക്ഷാപ്രവർത്തന് റിമോട്ട് ബോയ എത്തുന്നു : പരീക്ഷണം നാളെ രാവിലെ 10:30 ന്.

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തന് റിമോട്ട് ബോയ എത്തുന്നു : പരീക്ഷണം നാളെ രാവിലെ 10:30 ന്.

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തന് റിമോട്ട് ബോയ എത്തുന്നു. മുതലപ്പൊഴിയിൽ ചേർന്ന മത്സ്യത്തൊഴിലാളി സംഘടനാ യോഗത്തിലെ ശക്തമായ ആവശ്യപ്രകാരമാണ് ഈ അടിയന്തിര നടപടി.

ബോയയുടെ ട്രയൽ റൺ ശനിയാഴ്ച രാവിലെ 10:30 ന് മുതലപ്പൊഴിയിൽ നടക്കും. പികെഎം. കോ കൺസ്ട്രഷൻ കമ്പനി ഉടമ പി എം മുനീറാണ് സ്വന്തം ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പിനായി ഉപകരണം വാങ്ങി നൽകുന്നത്.

▪️ലൈഫ് ബോയയുടെ പ്രധാന സവിശേഷതകൾ. (Salient Features)

ട്രൈമരൻ V – ആകൃതിയിലുള്ള ഘടന, പ്രക്ഷുബ്ധമായ കടലിൽ പോലും കൂടുതൽ സ്ഥിരത നൽകുന്നു. വേഗതയേറിയ ചാർജിംഗ് – 0 മുതൽ 90% വരെ ചാർജ് ആകാൻ 2 മണിക്കൂർ മാത്രം.
ഉയർന്ന വേഗത – അപകടത്തിൽപ്പെട്ടയാളുടെ അടുത്തേക്ക് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ എത്തിച്ചേരാൻ സാധിക്കുന്നു. ബ്ലൂടൂത്ത് അധിഷ്ഠിത തകരാർ കണ്ടെത്തൽ സംവിധാനം – (Bluetooth enabled fault detection system).
Marine-grade അലുമിനിയം ത്രസ്റ്ററുകൾ – കടൽവെള്ളത്തിൽ കേടുപാടുകൾ വരാത്ത തരത്തിലുള്ള അലുമിനിയം ഉപയോഗിച്ചാണ് ഇതിന്റെ ത്രസ്റ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. സാങ്കേതിക വിവരങ്ങൾ* (Technical Specifications) പ്രവർത്തന സമയം – (Endurance): ക്രൂയിസ് വേഗതയിൽ (Cruise speed) 40 മിനിറ്റ്. മോട്ടോർ ഇംപൾസ് – (Motor Impulse): 2×10 Kgf
ചാർജിംഗ് സപ്ലൈ – 90-240VAC/500 വർക്ക്‌ റിമോട്ട് പരിധി (Remote Range) – 1 കിലോമീറ്റർ. ടെലിമെട്രി (Telemetry) ലഭ്യമാണ്.

പ്രധാന നേട്ടങ്ങൾ (Key Highlights) – മികച്ച സ്റ്റാർട്ടപ്പ് അവാർഡ് 2024 ഭാരത സർക്കാരിന്റെ പുരസ്കാരം. ഇൻഡിജിനസ് ഇൻജെന്യൂയിറ്റി അവാർഡ് 2024 – (സ്വദേശി സാങ്കേതിക വിദ്യയ്ക്കുള്ള പുരസ്കാരം) – ഭാരത സർക്കാരിന്റെ പുരസ്കാരം. ഇന്ത്യൻ നാവികസേനയുടെ അംഗീകാരവും വാങ്ങലും. സൈനിക നിലവാരമുള്ള ഉൽപ്പന്നം (Military Grade Product). ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ വികസിപ്പിച്ചത് – iDEX-ന് കീഴിൽ നിർമ്മിച്ച ഉൽപ്പന്നം. പ്രതികൂല സാഹചര്യങ്ങളിലും അതിവേഗം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ ഉപകരണം, മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിർണ്ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES