Friday, June 5, 2026
HomeANCHUTHENGUഉടമയെ കാത്തുനിൽക്കണ്ട : കാടുപിടിച്ച സ്ഥലം തദ്ദേശ സ്ഥാപനങ്ങൾക്ക് വൃത്തിയാക്കാം.

ഉടമയെ കാത്തുനിൽക്കണ്ട : കാടുപിടിച്ച സ്ഥലം തദ്ദേശ സ്ഥാപനങ്ങൾക്ക് വൃത്തിയാക്കാം.

കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്കുതന്നെ വൃത്തിയാക്കാമെന്നും സ്ഥലം ഉടമകളെ കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി. ഉടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ലെ ന്നും വൃത്തിയാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടെ ന്നും ജസ്റ്റി സ് പി വി കൃഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.

അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽനിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര സ്വദേശി നൽകിയ ഹർജിയിലാണ് ഉത്തരവ്. ഈ ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾപ്രകാരം ഇത്തരം ശല്യങ്ങൾ നീക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. കാട് വെട്ടിത്തെളിച്ചതിനുള്ള ചെലവ് പിന്നീട് ഉടമയിൽനിന്ന് ഈടാക്കാം. നിയമത്തിന്റെ സങ്കീർണതയെക്കാൾ സാമാന്യബുദ്ധിക്കാണ് ഇവിടെ മുൻഗണനയെന്നും കോടതി പറഞ്ഞു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സമാനമായ നിരവധി പരാതികളാണ് തീർപ്പാകാതെ, നിലവിലുള്ളത്. എന്നാൽ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകാനോ, കാട്കൾ വീട്ടിത്തെളിക്കാനോ ഗ്രാമ പഞ്ചായത്ത് കാര്യമായ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES