Wednesday, June 10, 2026
HomeANCHUTHENGUസെൻസസ് രണ്ടുഘട്ടങ്ങളായി ജൂൺ 16 മുതൽ.

സെൻസസ് രണ്ടുഘട്ടങ്ങളായി ജൂൺ 16 മുതൽ.

സംസ്ഥാനത്ത് ജനസംഖ്യാകണക്കെടുപ്പായ ‘സെൻസസ് -2026’ ജൂൺ 16 മുതൽ രണ്ട് ഘട്ടങ്ങളായി നടക്കും. 16 മുതൽ 30വരെ പൊതുജനങ്ങൾക്ക് സ്വമേധയാ വിവരം ഓൺലൈനായി നൽകുന്ന സെൽഫ് എന്യൂമറേഷൻ എന്ന ആദ്യഘട്ടവും ജൂലായ് ഒന്ന് മുതൽ 30 വരെ വീടുകളിലെത്തി വിവരം പരിശോധിക്കുന്ന ഓഫീഷ്യൽ എന്യൂമേറഷനെന്ന രണ്ടാംഘട്ടവുമാണിത്.

▪️’സെൽഫ് എന്യൂമറേഷൻ’
ചെയ്യാൻആദ്യം https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം.
സ്‌ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തി, മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി സ്ഥിരീകരിക്കണം.
ജില്ലയുടെ പേരും വീടുമുള്ള സ്ഥലവും നൽകി മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാർക്കർ’ അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷം സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരം നൽകണം. ശേഷം 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി എസ്.എം.എസ് വഴിയും ഇ – മെയിൽ വഴിയും ലഭ്യമാകും
എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി അവർക്ക് കൈമാറണം.
എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ എന്യൂമറേറ്റർ വീട്ടിൽ വരുമ്പോൾ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES