തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ നിയമനം വേഗത്തിലാക്കണമെന്ന ആവിശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവിശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജനാണ് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകിയത്.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ നിയമനം നടന്നിട്ടില്ല, ഇത് ആയിരക്കണക്കിന് പോന്ന പരാതികൾ കെട്ടികിടക്കാനും, ആവലാതിക്കാരന് സമയ ബന്ധിതമായി നീതി ഉറപ്പാക്കുന്നതിന് വലിയതോതിൽ കാലതാമസം സൃഷ്ടിക്കുന്നതിനും കാരണമായിത്തീർന്നിരിക്കുകയാണെന്നും, കൂടാതെ, ജസ്റ്റിസ് ഗോപിനാഥൻ നായർ ഓംബുഡ്സ്മാൻ പദവിയിൽ ഇരുന്ന കാലയളവിൽ ഒട്ടനവധി പരാതികൾക്കാണ് സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുവാൻ സാധിച്ചിരുന്നെന്നും, അതിന് സഹായകരമായത് ഓൺലൈനായി കേസുകൾ പരിഗണിക്കുന്നത് പ്രോത്സാഹിപ്പിച്ചത് കൊണ്ടായിരുന്നെനും, ഇത് കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ വളരെഏറെ പ്രയോജനകരമായിരുനെന്നും നിവേദനത്തിൽ പറയുന്നു.
ആയതിനാൽ നിയമനം വേഗത്തിലാക്കുവാനും, ഓൺലൈൻ വിചാരണകൾക്ക് പ്രാധാന്യം നൽകുംവിധം സേവനം മെച്ചപ്പെടുത്തി നൽകുവാനും നടപടി ഉണ്ടാകണമെന്നുമാണ് നിവേദനത്തിലെ ആവിശ്യം.

