അഞ്ചുതെങ്ങിൽ കോടതി ഉത്തരവ് മറികടന്ന് താത്കാലിക നിയമനത്തിന് ശ്രമമെന്ന് ആക്ഷേപം. അഞ്ച്തെങ്ങ് പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിലും, മൃഗാശുപത്രിയിലും തദ്ദേശ സ്ഥാപന ഓംബുഡ്‌സ്‌മാൻ കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ, നിയമനം നടത്താനുള്ള ശ്രമങ്ങൾക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് നോട്ടിഫിക്കേഷൻ വിളിച്ച പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രടറിയുടെ പേരിലും കുടുംബ ശ്രീ സി.ഡി.എസ് ചെയർപേഴ്‌സൻ്റെ പേരിലും നിയമനടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വിവരവകാശ പ്രവർത്തകനായ ബ്രീസ്ലാൽ പരാതി നൽകി.

