Sunday, June 14, 2026
HomeANCHUTHENGUബിഎംഎസ് അഞ്ചുതെങ്ങ് പഞ്ചായത്ത് സമ്മേളനം നടന്നു

ബിഎംഎസ് അഞ്ചുതെങ്ങ് പഞ്ചായത്ത് സമ്മേളനം നടന്നു

ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) അഞ്ചുതെങ്ങ് പഞ്ചായത്ത് സമ്മേളനം നടന്നു ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി കിഴുവിലം പ്രമോദ് സമ്മേളനം ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചടങ്ങിൽ അഞ്ചുതെങ്ങ് സജൻ അധ്യക്ഷനായി.

പരിപാടിയിൽ, മത്സ്യത്തൊഴിലാളികൾക്കുള്ള ഐഡി കാർഡുകളുടെ വിതരണോത്ഘാടനം വർക്കല മേഖല പ്രസിഡന്റ് രാജീവ്‌ ശർമ്മ നിർവ്വഹിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അനിൽകുമാർ ബി (പ്രസിഡന്റ്) അഞ്ചുതെങ്ങ് സജൻ (സെക്രട്ടറി) രാജു ആർ, (വൈസ് പ്രസിഡന്റ് ) ജോൺസൺ ഇറങ്ങുകടവ് (ജോയിൻ സെക്രട്ടറി) ബൈജു എസ് (ട്രഷറർ) തുടങ്ങിയവരെ ബിഎംഎസ് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി പ്രഖ്യാപിച്ചു.

ലോറൻസ് റോബർട്ട് (പ്രസിഡന്റ്) അലോഷ്യസ് (സെക്രട്ടറി) തുടങ്ങിയവരെ മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികളായും,
അനീഷ് എസ് (പ്രസിഡന്റ്) കേട്ടുപുര മൃണാൾ (സെക്രട്ടറി) എന്നിവരെ ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായും, രഞ്ജിത്ത് എസ് (കൺവീനർ) ടാക്സി തൊഴിലാളി യൂണിയൻ ഭാരവാഹിയായും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES