Tuesday, July 21, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു.

അഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു.

അഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു. അഞ്ചുതെങ്ങ് മുടിപ്പുര (വയ്യക്കര) ദീവി ക്ഷേത്രത്തിന്റെ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. മീനുകൾ ചത്തുപോങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ ക്ഷേത്ര ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് അംഗത്തെ വിളിച്ചു വരുത്തുകയും ക്ഷേത്രക്കുളം വൃത്തിയാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഓൺ ഫണ്ട്ഇല്ലെന്ന കാരണത്താൽ തുക അനുവദിച്ചിരുന്നില്ല. തുടർന്ന് ആറാം വാർഡ് അംഗം ലിജബോസ് തന്നെ തുക ചിലവഴിച്ച് കഴിഞ്ഞ 14 ന് ക്ഷേത്രക്കുളം ശുചീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും വൻതോതിൽ മീനുകൾ ചത്തുപൊങ്ങുകയായിരുന്നു. കാരി, ഒടതല, ബ്രാൽ തുടങ്ങിയ ഇനത്തിൽപ്പെട്ട 1 മുതൽ 4 കിലോയോളം തൂക്കം വരുന്ന 200 ഓളം ചെറുതും വലുതുമായ മീനുകളാണ് നിലവിൽ ചത്തു പൊങ്ങിയത്. നിലവിൽ കുളത്തിലെ വെള്ളം വിവിധ ടെസ്റ്റുകൾക്കായി ശേഖരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES