Thursday, July 30, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിവരാവകാശ മറുപടി മനഃപൂർവ്വം വൈകിപ്പിയ്ക്കുന്നതായ് ആക്ഷേപം.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിവരാവകാശ മറുപടി മനഃപൂർവ്വം വൈകിപ്പിയ്ക്കുന്നതായ് ആക്ഷേപം.

വിവരവകാശ മറുപടി മനഃപൂർവ്വം വൈകിപ്പിയ്ക്കുന്നതായ് ആക്ഷേപം. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരവകാശ മറുപടി കൈമാറുന്നതിൽ മനഃപൂർവ്വം വൈകിപ്പിയ്ക്കുന്നതായ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

പൊതു പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ അഞ്ചുതെങ്ങ് ഗ്രാമ, പഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് കഴിഞ്ഞ ജൂൺ 22 ന് നൽകിയ വിവരാവകാശ അപേക്ഷയിന്മേലുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭ്യമാക്കുവാൻ തുക അടയ്ക്കണമെന്ന കത്ത് ലഭിച്ചത് മുപ്പതാം ദിവസമാണ്. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ വിവരങ്ങളും, രേഖകളുടെ പകർപ്പും ലഭ്യമാക്കണമെന്ന നിയമം നിലനിൽക്കേയുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഈ നടപടിയ്ക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

ഓരോ സാമ്പത്തിക വർഷവും ഓരോ നിർവ്വഹണ ഉദ്യോഗസ്ഥരും നടപ്പിലാക്കുന്ന പദ്ധതികളുടെ ചിലവ് വിവരങ്ങൾ സുലേഖ സോഫ്റ്റ്‌വെയറിൽ നിന്നും മിനിട്ടുകൾക്കുള്ളിൽ തന്നെ അന്ന്വേഷകന് എടുത്ത് നൽകാമെന്നിരിക്കെ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മനഃപൂർവ്വമായ ഗുരുതര അനാസ്ഥ കാട്ടിയിരിക്കുന്നതായാണ് ആക്ഷേപം. മുൻപും സമാനമായ രീതിയിൽ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

ഇത് സംബന്ധമായി, പൊതുജനങ്ങൾക്ക് വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമത്തിന്റെ അന്തസത്തക്ക് കോട്ടം വരുത്തും വിധമുള്ള പ്രവർത്തിയാണ് ഇതെന്നത് ചൂണ്ടിക്കാട്ടി
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ ഡയറക്ടർക്ക് പരാതി നൽകി.

വിവരങ്ങൾ സൗജന്യമായ് ലഭ്യമാക്കിയും, മനഃപൂർവ്വവുമായ വീഴ്ച്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ മാതൃകാ പരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുവാനും നടപടി ഉണ്ടാകണമെന്ന് പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES