Wednesday, July 29, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് പഞ്ചായത്ത് നാറുന്നു : തെരുവ് നായുടെ ജഡം 5 ദിവസമായ് പെരുവഴിയിൽ.

അഞ്ചുതെങ്ങ് പഞ്ചായത്ത് നാറുന്നു : തെരുവ് നായുടെ ജഡം 5 ദിവസമായ് പെരുവഴിയിൽ.

തെരുവ് നായുടെ ജഡം 5 ദിവസമായ് പെരുവഴിയിൽ ജീർണ്ണിക്കുന്നു. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പ്രധാന പാതയിൽ മീരാൻ കടവ് പാലത്തിന് മുകളിലായ് ഫുട്പാത്തിൽ കിടന്ന് ജീർണ്ണിയ്ക്കുകയാണ്.

നിലവിൽ പ്രാദേശമാകെ ദുർഗ്ഗന്ധം പടർന്ന അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്ത് വാർഡ് 8 (പുത്തൻനട) വാർഡ് 9 (കൊച്ചുമേത്തൻകടവ് ) തുടങ്ങിയ അതിർത്തി പ്രദേശമാണ് ഇവിടം ഇരു മെമ്പർ മാരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ഈ വിവരം നാട്ടുകാർ അറിയിച്ചെങ്കിലും ഇതുവരെയും ജഡം നീക്കം ചെയ്യുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.

മുൻകാലങ്ങളിൽ മേഖലയിൽ ഇത്തരത്തിൽ കാണപ്പെടുന്ന മൃഗങ്ങളുടെ ജഡങ്ങൾ സാമൂഹിക പ്രതിബന്ധത മുൻനിർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തന്നെ കുഴിച്ചുമൂടാറായിരുന്നു പതിവ്, ഇതിന് ഇവർ പ്രതിഫലം ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല, എന്നാൽ
കേരള പഞ്ചായത്ത് രാജ് (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ) ചട്ടങ്ങൾ, 1996 / 6 – 7 പ്രകാരം പ്രേതം മറവ് ചെയ്യൽ നിയമം അനുസരിച്ച് പഞ്ചായത്ത് ഫണ്ട്‌ ചിലവഴിക്കുന്നതായ വിവരങ്ങൾ പുറത്തു വന്നതോടെ, നാട്ടുകാരും മുഖം തിരിച്ച മട്ടാണ്. തെരുവ് നായയുടെ ജഡം ജീർണ്ണ അവസ്ഥയിലായി അഞ്ചോളം ദിവസങ്ങൾ കഴിയുമ്പോഴും ഗ്രാമ പഞ്ചായത്ത് അധികൃതർ ജഡം നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES