Wednesday, July 29, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാർക്ക് മാസങ്ങളായ് ശമ്പളമില്ല.

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാർക്ക് മാസങ്ങളായ് ശമ്പളമില്ല.

അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാർക്ക് മാസങ്ങളായ് ശമ്പളമില്ല. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിലെ താത്കാലിക ജീവനക്കാരാണ് ശമ്പളം നൽകാത്തതിനെ തുടർന്ന് നട്ടംതിരിയുന്നത്.

നിലവിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ കീഴിൽ (എച്ച്. എം. സി) ഒരു
സ്റ്റാഫ് നേഴ്സും, ഒരു ക്ലീനിങ് സ്റ്റാഫും, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രൊജക്റ്റ്‌ വഴി നിയമിച്ചിട്ടുള്ള ആംബുലൻസ് ഡ്രൈവർ, ഫാർമസിസിറ്റ്, പാലിയേറ്റീവ് നേഴ്സും, ബ്ലോക്ക്‌ പഞ്ചായത്ത്ന് കീഴിൽ നിയമിച്ചിട്ടുള്ള ഫാർമസിസിസ്റ്റ്, ഡോക്ടർ തുടങ്ങിയവരെയാണ്

ഇവരിൽ എച്ച്.എം.സി താത്കാലിക നിയമനങ്ങൾ ഒഴികെയുള്ള തത്കാലിക ജീവനക്കാർക്ക് 4 മാസത്തിലധികമായി ശമ്പളം ലഭ്യമായിട്ടില്ല.
നിലവിൽ താത്കാലിക ജോലിയിലുള്ളവർക്ക് അധിക ജോലിഭാരമാണ് നൽകിവരുന്നതെന്ന ആക്ഷേപയും നിലനിൽക്കുകയാണ്. മാസങ്ങളോളം ശമ്പളവും ഇല്ലാത്ത അവസ്ഥയിലായതോടെ ജീവനക്കാർ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ്.

രണ്ട് മാസം മുൻപ് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് നിയമിച്ച ആംബുലൻസ് ഡ്രൈവർ രാജിവച്ച് പോയിരിന്നു. തുടർന്ന് നാളിതുവരെയും പുതിയ ഡ്രൈവറെ നിയമിക്കുവാൻ അഞ്ചുതെങ്ങ് പഞ്ചായത്ത് തയ്യാതായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES