Wednesday, July 29, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ വാഹനാപകടം : അമിതവേഗത്തിൽ വന്ന കാർ ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു.

അഞ്ചുതെങ്ങിൽ വാഹനാപകടം : അമിതവേഗത്തിൽ വന്ന കാർ ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു.

അഞ്ചുതെങ്ങിൽ വാഹനാപകടം, അമിതവേഗത്തിൽ വന്ന കാർ ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. അഞ്ചുതെങ്ങ് പ്രധാന പാതയിൽ മൂലയ്തോട്ടത്താണ് അപകടം സംഭവിച്ചത്. അമിത വേഗത്തിൽ വന്ന കാർ വളവ് തിരിയുന്നതിനിടെ, അപകടം സംഭാഭിച്ചതായാണ് ആദ്യം ലഭ്യമുകുന്ന വിവരങ്ങൾ.

അപടത്തിൽ, സമീപത്തു നിൽക്കുകയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി ഷിബിൻ (17) ന് ഗുരുതര പരുക്ക് പറ്റിയതായാണ് പ്രാഥമിക വിവരങ്ങൾ, ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

അപകടത്തിൽ പരുക്ക് പറ്റിയവരുടെ വിവരങ്ങൾ വ്യക്തമല്ല. നിലവിൽ ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. മുതലപ്പൊഴി ഭാഗത്ത് നിന്ന് അമിതവേഗത്തിൽ വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മേഖലയിലെ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ മറിയുകയും വൈദ്യുതി മണിയ്ക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. നിലവിൽ അലൂമിനിയം കമ്പികൾ മാറ്റി കേബിളുകൾ സ്ഥാപിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തിൽ ഇതുവരെ, ആൾ അപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ഇന്നലെ രാത്രി വൈകി 9:30 ഓടെ ആയിരുന്നു സംഭവം. അഞ്ചുതെങ്ങ് പ്രധാന പാതയിൽ മൂലയ്തോട്ടട്ടം വളവിലാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിൽ വന്ന കാർ വളവ് തിരിയുന്നതിനിടെ, ട്രൻസ്‌ഫോർമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ മേഖലയിൽ സിഗ്നൽ ബോർഡുകൾ ഇല്ലാത്തത് മുൻപും വൻതോതിൽ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

▪️കൂടുതൽ വിവരംങ്ങൾ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES