മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട വള്ളത്തിൽ നിന്ന് കടലിൽ വീണ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് രാത്രീ 9:10 ഓടെയായിരുന്നു സംഭവം. കാണാതായവർ അഞ്ചുതെങ്ങ് സ്വദേശികളെന്നാണ് റിപ്പോർട്ട്കൾ.
തീരം പ്രക്ഷുബുദ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്, ശക്തമായ കടലാക്രമണവും, വെളിച്ച കുറവും രക്ഷപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഫിഷറീസ് വാർഡന്മാരുമായി രണ്ട് വളളങ്ങളും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുകയാണ്.
തിരയിൽപ്പെട്ട വള്ളത്തിൽ അഞ്ചോളം മത്സ്യത്തൊഴിലാളികളാണുണ്ടായുയരുന്നത് ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്കളുണ്ട്. കാണാതായ മറ്റ് രണ്ട് പേർ, അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മത്സ്യബന്ധനത്തിനായി അഴിമുഖത്തേക്ക് പോകവേ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് മണ്ണാർക്കുളം സ്വദേശികളായ ഫ്രീമോൻ (28), ഷിജിൻ (32) എന്നിവരെ കാണാതാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്കൾ.
കൂടുതൽ വിവരങ്ങൾ അരിവായിട്ടില്ല.

