മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടവർക്കായി തെരച്ചിൽ ഇന്നത്തേയ്ക്ക് നിറുത്തിവച്ചു.അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം തിരയിൽപ്പെട്ട വള്ളത്തിൽ നിന്ന് കടലിൽ വീണ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഇന്നത്തേയ്ക്ക് നിറുത്തി വച്ചു.
തീരം പ്രക്ഷുബുദ്ധമായതിനാലും വെളിച്ചക്കുറവും രാത്രിയിലെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. തുടർന്ന് രാവിലെയോടെ കോസ്റ്റ് ഗാർഡ് സംഘം രണ്ട് ബോട്ട്കളിലായ് തിരച്ചിലിനായ് ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെതുടർന്ന് ഇവർക്ക് അഴിമുഖ ചാല് കടന്ന് മുന്നോട്ട് പോകുവാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ബന്ധുക്കളുടെ നേതൃത്വത്തിൽ 9 മണിയോടെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്നും കോസ്റ്റ് ഗാർഡ് കപ്പൽ, നേവീ ഹെലികോപ്റ്റർ തുടങ്ങിയവ എത്തിചേരുന്നതിൽ കാലതാമസം വന്നതോടെ പ്രതിഷേധാക്കാർ 10:30 ഓടെ തീരദേശ പാത ഉപരോധിച്ചു.
തുടർന്ന്, 1:30 ഓടെ കോസ്റ്റ് ഗാർഡ് കപ്പൽ മുതലപ്പൊഴിയിൽ എത്തുകയും ട്രോൺ പരിശോധന ആരംഭിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണിയോടെ നേവി ഹെലികോപ്റ്റർ എത്തി തെരച്ചിൽ ആരംഭിച്ചു. വൈകിട്ട് 3 മണിയോടെ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അതുൽ എസ് നാഥ് മുതലപ്പൊഴിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ കടലാക്രമണവും, പ്രതികൂല കാലവസ്ഥയും രക്ഷപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുതിനാൽ വൈകിട്ട് 7 മണിയോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ചു.
ഇന്നലെ രാത്രീ 9 മണിയോടെയായിരുന്നു അപകടം. അഞ്ചുതെങ് കൊച്ചുമെത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിൻ (32), അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളിഹൗസ് ഫ്രീമോൻ (26) എന്നിവരെയാണ് അപകടത്തെ തുടർന്ന് കടലിൽ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു.

