Saturday, September 5, 2026
HomeANCHUTHENGUമുതിർന്ന സിപിഎം നേതാവ് ബിഎൻ സൈജുരാജ് പാർട്ടി വിട്ടു.

മുതിർന്ന സിപിഎം നേതാവ് ബിഎൻ സൈജുരാജ് പാർട്ടി വിട്ടു.

അഞ്ചുതെങ്ങിലെ മുതിർന്ന സിപിഎം നേതാവ് ബിഎൻ സൈജുരാജ് പാർട്ടി വിട്ടു. ഔദ്യോഗിക പക്ഷത്തിന്റെ അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്നാണ് സൂചന.

പാർട്ടി സ്ഥാനങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവച്ചതായ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. സി.പിഎം അഞ്ചുതെങ്ങ് മുൻ ലോക്കൽ കമ്മിറ്റിസെക്രട്ടറിയും, നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും, സി.ഐ.ടി.യു കോ-ഓ ർഡിനേഷൻ കമ്മിറ്റി കൺവീനറും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം.

വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി യിൽ നിന്നും മറ്റ് തിരഞ്ഞെടുക്കപ്പെട്ടസ്ഥാനങ്ങളിൽ നിന്നും രാജി വയ്ക്കുന്നതായി അറിയിക്കുകയായിരുന്നു. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ഔദ്യോഗിക പക്ഷത്തിന്റെ നടപടികളിൽ എതിർപ്പുള്ള സൈജുരാജ് പക്ഷം വളരെ നാളുകളായി പാർട്ടിക്കുള്ളിൽത്തന്നെ ശീത സമരത്തിലായിരുന്നു.

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുക കൂടി ചെയ്തതോടെ ബിഎൻ സൈജുരാജ് പാർട്ടിയിൽ നിന്നും പുറത്തുപോകാൻ തീരുമാനം എടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES