Wednesday, September 2, 2026
HomeANCHUTHENGUമുതലപ്പൊഴി അപകടം : ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നാളെ.

മുതലപ്പൊഴി അപകടം : ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നാളെ.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നാളെ. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ഫെറോന ദേവാലയത്തിൽ നാളെ രാവിലെ 10 മണിയ്ക്ക് ചാടങ്ങുകൾ നടക്കും.

കഴിഞ്ഞ ജൂലൈ 31 ന് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോൻ (26) ഷിജിൻ (31) തുടങ്ങിയവരെ കാണാതാകുകയായിരുന്നു. തുടർന്ന് ആഗസ്റ്റ്‌ 1 ന് തിരുവനന്തപുരം കണ്ണാന്തുറയിൽ നിന്ന് ഫ്രീമോന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും ഷിജിനെ കണ്ടെത്താനായിരുന്നില്ല.

ഇതോടെ, ഷിജിന്റെ ഭാര്യയും കുട്ടികളും പ്രതിഷേധവുമായി രംഗത്ത് വരുകയും തീരദേശപാത ഉപരോധിക്കുകയുമായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, നേവി, സ്കൂബ ഡൈവിങ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിലുകൾ നടത്തിയെങ്കിലും ശ്രമങ്ങൾ വിഭലമാകുകയായിരുന്നു. തുടർന്ന് അപകടം സംഭവിച്ച് 13 ദിവസങ്ങൾ കഴിയുമ്പോഴും കണ്ടെത്താനാകാത്തസാഹചര്യത്തിൽ തെരച്ചിൽ അവസാനിപ്പിക്കുവാൻ തീരുമാനം എടുക്കുകയായിരുന്നു. സർക്കാർ കുടുംബത്തിന്റെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ഷിജിന്റെ വീട് സന്ദർശിക്കവേ എംഎൽഎ രമ്യഹരിദാസ്, ജില്ലാ കളക്ടർ അനുകുമാരിയും കുടുംബത്തിന് വാഗ്ദാനം നൽകിയിരുന്നു.

മുതലപ്പൊഴി നിർമ്മാണത്തിലെ ആശാസ്ത്രീയത പരിഹരിക്കൽ ഉടൻ പൂർത്തിയാക്കുവാനും, ഏത് അടിയന്തിര സാഹചര്യത്തെയും നേരിടും വിഷമുള്ള സുരക്ഷാ – രക്ഷാ പ്രവർത്തനങ്ങൾക്ക് ആവിശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും, ഷിജിന്റെ മൂത്ത മകൻ എബ്രിൻ ജെബാകിം (4) ന്റെ ചികിത്സാ ചിലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും , സമയബന്ധിതമായി ക്ഷേമനിധി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും, ഭാര്യ സ്റ്റിജിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലിയും ഉറപ്പാക്കുമെന്ന ഉറപ്പുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES