Monday, August 24, 2026
HomeANCHUTHENGUഓണം ടൂറിസം വാരാഘോഷം ഇന്ന് കായിക്കരയിൽ തിരിതെളിയും.

ഓണം ടൂറിസം വാരാഘോഷം ഇന്ന് കായിക്കരയിൽ തിരിതെളിയും.

ഓണം ടൂറിസം വാരാഘോഷം ഇന്ന് കായിക്കരയിൽ തിരിതെളിയും.ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ജലോത്സവത്തിൻ്റെ ഭാഗമായി ഡിറ്റിപിസി സഹായത്തോടെ അഞ്ചുതെങ്ങ് ജലോത്സവട്രസ്റ്റും, കായിക്കര ആശാൻ സ്‌മാരകവും, പിറവി കലാകാരൻമാരുടെ കൂട്ടായ്‌മയും, കായിക്കര പ്രവാസി കൂട്ടായ്‌മയും സംയുക്തമായിട്ടാണ് രണ്ട് ദിവസത്തെ ഒണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 23,24 മൂലം,പൂരാടം (ഞായർ, തിങ്കൽ ) തീയതികളിൽ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ഉത്ഘാഠനം കായ്ക്കര ആശാൻ സ്മാരക ഓപ്പൺ ആഡിറ്റോറിയത്തിൽ രമ്യ ഹരിദാസ് എം എൽ എ നിർവ്വഹിക്കും, തുടർന്ന് രാത്രീ 8 ന് ആറ്റിങ്ങൽ ശ്രീ ധന്യയുടെ നാടകം ‘ഇല’,

രണ്ടാം ദിവസം (ആഗസ്റ്റ്‌ 24) ഉച്ചയ്ക്ക് 3.00 മുതൽ ഗാനാലാപനം ‘ആർക്കും പാടാം നമുക്കും പാടാം’ 5.45 ന് ഡാൻസ് അവതരണം കെ.എസ് .സോഷ്യ തൃശ്ശൂർ, 6,00 ന് ന്യത്ത സന്ധ്യ (കനി നൃത്ത വിദ്യാലയം കായിക്കര) 6.45 ന് കൈകൊട്ടിക്കളി അവതരണം ശിവദം വക്കം, 7.30ന് ഓണാദരവ് നൽകൽ, സമ്മാനദാനം, സമാപന സമ്മേളനം. ഉദ്ഘാടനം റ്റി.ശരത്ചന്ദ്രപ്രസാദ് (എക്സ് എം.എൽ.എ)
രാത്രി 8.00 മണി സൂപ്പർഹിറ്റ് ഗാനമേള അവതരണം, തിരുവനന്തപുരം ഹൈലൈറ്റ്സ് ഓർക്കസ്ട്ര.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES