അഞ്ചുതെങ്ങിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഓണലാഭവിഹിതത്തിൽ നിന്ന് പ്രമുഖ പാർട്ടിയുടെ നിർബന്ധിത ഫണ്ട് പിരിവ്. അഞ്ചുതെങ്ങിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്നാണ് പ്രമുഖ രാഷ്ട്രീയ പാർട്ടി നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ നിർബന്ധിത പിരിവ് നടത്തുന്നത് നിയമവിരുദ്ധവും കുടുംബശ്രീയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണ്.
കുടുംബശ്രീ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയല്ല. ഇത് സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സ്ത്രീ മുന്നേറ്റ പ്രസ്ഥാനമാണ്.
അയൽക്കൂട്ട അംഗങ്ങൾ സംഘകൃഷി, സ്വയംതൊഴിൽ സംരംഭങ്ങൾ, അയൽക്കൂട്ട സമ്പാദ്യം എന്നിവയിലൂടെ ലഭിക്കുന്ന ലാഭവിഹിതവും ബോണസും മുഴുവനായും അതിനായി പരിശ്രമിച്ച അംഗങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നിരിക്കെയാണ് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ നിർബന്ധിത പണപ്പിരിവ് നടത്താൻ അഞ്ചുതേങ്ങിലെ പാർട്ടി നേതൃത്വം നേതാക്കൾക്ക് നോർദ്ദേശം നൽകിയിരിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അവരുടെ അനുവാദമില്ലാതെയോ നിർബന്ധപൂർവ്വമോ രാഷ്ട്രീയ പിരിവുകൾ നടത്തിയാൽ കുടുംബശ്രീ സി.ഡി.എസ് (CDS) ഭാരവാഹികൾക്കോ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർക്കോ, തദ്ദേശസ്വയംഭരണ വകുപ്പിനോ പരാതി നൽകാവുന്നതാണ്.
സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയ്ക്കും സ്വയംപര്യാപ്തതയ്ക്കുമായി മാറ്റിവെക്കുന്ന തുകയിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടികളുട നിർബന്ധിത പിടിച്ചു പറികൾക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

