മുതലപ്പൊഴി കായലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശിക്കായ് തെരച്ചിൽ തുടരുന്നു. നിലവിൽ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് സംഘങ്ങളും ഫയർ ഫോഴ്സും തെരച്ചിൽ തുടരുകയാണ്. എന്നാൽ ഹാർബറിലും രക്ഷാ സംഘത്തിന്റെ പക്കലും വെളിച്ചത്തിന് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തത് തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ തെരച്ചിലിനായ് എത്തിയ സംഘത്തിന്റെ കൈവശമുള്ളത് ഒന്നോ സാധാരണ ടോർച് ലൈറ്റ്കൾ മാത്രമാണ്.
ഇന്ന് വൈകിട്ട് 5:30 ഓടെയായിരുന്നു അപകടം, മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളത്തിൽ നിന്നും അഞ്ചുതെങ്ങ് സ്വദേശിയായ തോമസ്സ് (പ്രവീൺ) (42) താഴമ്പള്ളി ലേലഹാളിന് സമീപം കായലിൽ തെറിച്ച് വീണ് കാണാതാകുകയായിരുന്നു.
ആറ് മണിയോടെ ആരംഭിച്ച തെരച്ചിൽ വെളിച്ചമില്ലാത്തതിനെ തുടർന്ന് 9 മണിയോടെ അവസാനിപ്പിച്ചു. രാവിലെ 6 മണിയോടെ പുരാരംഭിക്കുമെന്നാണ്, ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ കാണാതായ ഒരാളെ ജീവനോടെ കണ്ടെത്താൻ കഴിയുന്ന ആദ്യ മൂന്ന് മണിക്കൂർ വളരെ വിലപ്പെട്ടതാണ് ഗോൾഡർ അവർ എന്നാണ് ഇത് പറയപ്പെടുന്നത്. എന്നാൽ കായലിൽ വീണ ആളെ ജീവനോടെ കണ്ടെത്താൻ സാധ്യതയുള്ള ഈ മൂന്ന് മണിയ്ക്കൂർ പോലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കൃത്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാത്തത് തീർത്തും പ്രതിഷേധാർഹമാണെന്നാണ് നാട്ടുകാർ പറയുന്നത്.

