Saturday, August 8, 2026
HomeANCHUTHENGUമുതലപ്പൊഴി : അഞ്ചുതെങ്ങിലും റോഡ് ഉപരോധം.

മുതലപ്പൊഴി : അഞ്ചുതെങ്ങിലും റോഡ് ഉപരോധം.

മുതലപ്പൊഴി വിഷയത്തിൽ, അഞ്ചുതെങ്ങിലും റോഡ് ഉപരോധം. വൈകിട്ട് 3:10 ഓടെ ആരംഭിച്ച ഉപരോധത്തിൽ അഞ്ചുതെങ്ങ് പൂർണ്ണമായും സ്തംഭിച്ചു. വർക്കല – ആറ്റിങ്ങൽ – മുതലപ്പൊഴി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങങ്ങൾ കുടുങ്ങികിടന്നു. തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമം നടത്തി.

ഇടവക വികാരി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി അനുനയ ചർച്ച നടത്തിയെങ്കിലും പ്രതിഷേധം തുടർന്ന്. ഗതാഗതം പൂർണ്ണതോതിൽ തടസ്സപ്പെട്ടതോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ ബസുകൾ ഉൾപ്പെടെ ബ്ലോക്കിൽപ്പെടുകയും അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപെടുകയും തുടർന്ന് അഞ്ചുതെങ്ങ് സർക്കിൽ ഇൻസ്‌പെക്ടറും പ്രതിഷേധക്കാരുമായി നടത്തിയ അനുനയ ചർച്ചകളെ തുടർന്ന് 4:30 ഓടെ പ്രതിഷേധം അവസാനിപ്പിക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES